എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ മന്‍സയ്ക്ക് വിലക്കിഴിവ്
എഡിറ്റര്‍
Monday 11th March 2013 12:16pm

മിഡ് സൈസ് സെഡാനായ മന്‍സയുടെ വില്‍പ്പന ഏതു വിധേനയും കൂട്ടാനുള്ള ശ്രമങ്ങളിലാണ് ടാറ്റ മോട്ടോഴ്‌സ്. മന്‍സ് ക്ലബ് ക്ലാസ് ഡീസലിന്റെ വില കുറച്ചതിനൊപ്പം ബൈ ബാക്ക് അഷ്യുറന്‍സ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.

Ads By Google

ഈ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷം പഴക്കമുള്ള മന്‍സ കമ്പനിയ്ക്കു തന്നെ തിരിച്ചു വില്‍ക്കാം. വാഹനവിലയുടെ 60 ശതമാനം കമ്പനി നല്‍കും. എന്നാല്‍ ചില നിബന്ധനകള്‍ ഇതിനു ബാധകമാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ തന്നെ മറ്റൊരു വാഹനം വാങ്ങുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. മാത്രമല്ല, വാഹനം വലിയ അപകടങ്ങളില്‍ പെടാത്തതുമായിരിക്കണം.

മന്‍സ ക്ലബ് ക്ലാസിന്റെ എക്‌സ് ഷോറൂം വില 50,000 രൂപ വരെ കുറച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില ( പഴയ വില ബ്രാക്കറ്റില്‍ ) : എല്‍എസ്  5.99 ലക്ഷം രൂപ ( 6.49 ലക്ഷം രൂപ ), എല്‍എക്‌സ്  6.54 ലക്ഷം രൂപ ( 6.93 ലക്ഷം രൂപ ) , വി എക്‌സ്  7.19 ലക്ഷം രൂപ ( 7.55 ലക്ഷം രൂപ ) , ഇഎക്‌സ്  8.14 ലക്ഷം രൂപ ( 8.43 ലക്ഷം രൂപ ).

Autobeatz

Advertisement