ബംഗ്ലാ സേനയ്ക്ക് കരുത്ത് പകരാന്‍ ടാറ്റാ ഹെക്‌സ
Auto News
ബംഗ്ലാ സേനയ്ക്ക് കരുത്ത് പകരാന്‍ ടാറ്റാ ഹെക്‌സ
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:50 pm

ടാറ്റയുടെ ഹെക്‌സ എസ് യുവി നല്ലൊരു മോഡലാണ്. ഈ കരുത്തന്‍ മോഡലിന്റെ 200 യൂനിറ്റുകള്‍ ബംഗ്ലാദേശ് കരസേനയ്ക്ക് നല്‍കാന്‍ തയ്യാറെടുക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്. സേന ആവശ്യപ്പെട്ട എല്ലാവിധ സ്‌പെസിഫിക്കേഷനും ഉറപ്പാക്കാനായി നിരവധി പരീക്ഷണങ്ങളാണ് ഈ മോഡലില്‍ കമ്പനി നടത്തിയിരുന്നത്.

ഇതിന് ശേഷമാണ് ഈ തീരുമാനം. ബംഗ്ലാദേശ് സായുധസേനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ അന്താരാഷ്ട്ര ബിസിനസ് വിഭാഗം മേധാവി സുജന്‍ റോയ് പറഞ്ഞു. 2012 മുതല്‍ ബംഗ്ലാദേശ് വിപണിയില്‍ സജീവമാണ് ടാറ്റാ മോട്ടോഴ്‌സ്.