' ഇത് പുതിയ വ്യോമയാന മന്ത്രിയുടെ ആദ്യ കടമയായിരിക്കണം'; സിന്ധ്യയ്ക്ക് ആദ്യ 'ടാസ്‌ക്' നല്‍കി ബോംബെ ഹൈക്കോടതി
national news
' ഇത് പുതിയ വ്യോമയാന മന്ത്രിയുടെ ആദ്യ കടമയായിരിക്കണം'; സിന്ധ്യയ്ക്ക് ആദ്യ 'ടാസ്‌ക്' നല്‍കി ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 10:56 am

ന്യൂദല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി.

വിമാനത്താവളങ്ങളുടെ പേരിടുന്നതിനും പേരുമാറ്റുന്നതിനും രാജ്യവ്യാപകമായി ഒരു പുതിയ നയം രൂപീകരിക്കണമെന്നാണ് സിന്ധ്യയോട് കോടതി ആവശ്യപ്പെട്ടത്.

വ്യോമയാന മന്ത്രിയുടെ ആദ്യ കടമ ഇതായിരിക്കട്ടെ എന്നും കോടതി പറഞ്ഞു.

ഇത് സംബന്ധിച്ച് മന്ത്രാലയം പുതിയ നയം രൂപീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.

” കരട് ഘട്ടത്തില്‍ ഇപ്പോഴും ഒരു പുതിയ നയം ഉണ്ടെങ്കില്‍, അത് ഇപ്പോള്‍ തന്നെ പൂര്‍ത്തിയാക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ ഉണ്ട്. ഇത് പുതിയ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമായിരിക്കട്ടെ. പുതിയ വ്യോമയാന മന്ത്രിയുടെ ആദ്യ കടമയായിരിക്കണം ഇത്”, ബോംബെ ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗിനോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. അഭിഭാഷകന്‍ ഫില്‍ജി ഫ്രെഡറിക്ക് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Task No 1 As Aviation Minister Is…”: Court To Jyotiraditya Scindia