എഡിറ്റര്‍
എഡിറ്റര്‍
അറിയുംതോറും അജ്ഞാതമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം
എഡിറ്റര്‍
Tuesday 5th March 2013 2:34pm

 സമര്‍പ്പണത്തിന്റെ മഹനീയവഴി അവിടെ തുറന്നുകിട്ടുകയാണ്. പരമ പ്രേമരൂപമാണ് ഭക്തിയെന്ന് സുകൃതികള്‍ പറഞ്ഞത് അതുകൊണ്ടാണ്. സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമഭാവത്തിലായതിനാലാണ്.

മനുഷ്യന് അറിയാവുന്നതും

സ്വീകാര്യമായതും പിന്നീടു വരുന്നു.

തുടര്‍ന്ന് ഭയപ്പെടുന്നതും അവജ്ഞയുണ്ടാക്കുന്നതും.

വിശ്വാസിക്കാത്തവര്‍ വിശ്വസിക്കപ്പെടില്ല.

വാചക കസര്‍ത്തുകളില്ലാതെ

ഒരാള്‍ ചെയ്യേണ്ടത്  ചെയ്താല്‍ ജനം പറയും; ‘ഞങ്ങളതു ചെയ്തു!’

അറിയുംതോറും അജ്ഞാതമായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് പ്രപഞ്ചം. അടുത്ത് ചെല്ലുംതോറും അകന്നകന്ന് പോകുന്നതാണ് പ്രപഞ്ച സത്യം.

Ads By Google

രോഗത്താലും അവഗണനയാലും സ്‌നേഹരാഹിത്യത്താലും ഹൃദയം തകര്‍ന്നുപോകുന്നതുകൊണ്ടും പ്രകൃതിക്ഷോഭങ്ങളുടെ കഠോരതകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതുകൊണ്ടും അന്തര്യാമിയും സര്‍വ്വവ്യാപിയുമെന്നു വിളിക്കപ്പെടുന്ന ശക്തിയെ, ദൈവത്തെ, അല്ലെങ്കില്‍ താവോയെ അവജ്ഞയോടെയോ വെറുപ്പോടെയോ മാത്രമെ സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാറുള്ളൂ. ദൈവമേ, എനിക്കീ ഗതി വരുത്തിയല്ലോ എന്നു വിലപിക്കാത്തവരായി നമുക്കിടയില്‍ എത്ര പേരുണ്ട്. അപൂര്‍വ്വമായി മാത്രമേ അങ്ങനെയുള്ളവരെ കാണാനാവൂ.

ജീവിതത്തെ വലയം ചെയ്തിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ആത്മാവിലേക്ക് കുറച്ചുകൂടി ആഴത്തില്‍ ഇറങ്ങിച്ചെന്ന് എല്ലാ ദുഃഖങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് അവ്യക്തമായെങ്കിലും അറിയുന്ന മനുഷ്യര്‍ക്ക് താവോ ഭയഭക്തിയോടെ സമീപിക്കേണ്ട പൊരുളായി മാറുന്നു.

അപ്പോഴും ഭീതിയുടെ നിഴലിലാണ് ബോധം വ്യാപരിക്കുന്നത്. മതവിശ്വാസികളുടെ ജീവിതം ഈ ഭയത്തിന്റെ ലോകത്തിലാണ്് കറങ്ങിത്തിരിയുന്നത്. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള ഏതോ ശക്തി എവിടെയോ ഇരുന്ന് നമ്മെയെല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന വിശ്വാസമാണ് ഇത്തരം ബോധത്തെ ആവരണം ചെയ്തിരിക്കുന്നത്.

ഭയാശങ്കകളോടെയാണ് അങ്ങനെയുള്ളവര്‍ ആ ശക്തിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അവജ്ഞയുടെയും വെറുപ്പിന്റെയും ലോകത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സമീപനമാണ് ഇതെന്ന് പറയാതെ വയ്യ.

അവിടെ എല്ലാ ചിന്തകളും വാക്കുകളും അടങ്ങിപ്പോകുന്നു. അറിയുന്നവനും, അറിയുന്നതും താവോയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു. താവോമാത്രം അവശേഷിക്കുന്നു. മുന്‍പറഞ്ഞ മിസ്റ്റിക്കുകള്‍ പിന്നീട് സ്വാഭാവികമായി എത്തിച്ചേര്‍ന്ന ഇടമാണത്.

ഈ ഭയാശങ്കകളുടെ നിഴലാട്ടങ്ങളില്‍നിന്നുമുണര്‍ന്ന് മുമ്പോട്ടു സഞ്ചരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ബോധപരിണാമത്തിനുതകുന്ന രീതിയില്‍ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന വിവേകമുണ്ടാകും.

വൈരുദ്ധ്യങ്ങളെയെല്ലാം വിലയിപ്പിച്ചു കളയുന്ന ഒരു കാരുണ്യം പ്രപഞ്ചത്തില്‍ സൂക്ഷ്മമായി പ്രവഹിക്കുന്നുണ്ടെന്ന അറിവ് സ്‌നേഹത്തിന്റെ ഭൂമികയിലേക്ക് നമ്മെ ഉണര്‍ത്തിക്കൊണ്ടുപോകും. പ്രേമപൂര്‍വ്വം ആ ഉണ്മയെ സ്വീകരിക്കാനുള്ള ഹൃദയവിശാലത സംഭവിക്കുന്നതോടെ നാം ആ പൊരുളിലേക്ക് കൂടുതല്‍ അടുത്തു തുടങ്ങുന്നു.

സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമ ഭാവത്തിലായതിനാലാണ്.

പിന്നെ നമുക്ക് പരാതികളില്ല. എല്ലാം അതിന്റെ വഴിയില്‍ ശരിയായിതന്നെയാണ് സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കിത്തുടങ്ങുന്നു. നാം ആഗ്രഹിക്കുന്നത് പോലെയല്ല ജീവിതം സംഭവിക്കുന്നതെന്നും നിയതിയുടെ നിശ്ചയത്തിന് സ്‌നേഹപൂര്‍വ്വം സ്വയം വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും ബോദ്ധ്യമാകുന്നു.

അവിടെ പിന്നെ സ്‌നേഹം മാത്രമേയുള്ളൂ. സമര്‍പ്പണത്തിന്റെ മഹനീയവഴി അവിടെ തുറന്നുകിട്ടുകയാണ്. പരമ പ്രേമരൂപമാണ് ഭക്തിയെന്ന് സുകൃതികള്‍ പറഞ്ഞത് അതുകൊണ്ടാണ്.

സ്വര്‍ഗ്ഗത്തെ കാമിച്ചുകൊണ്ടോ നരകത്തെ ഭയന്നുകൊണ്ടോ അല്ല, മറിച്ച് അവനോടുള്ള അദമ്യമായ പ്രേമംകൊണ്ട് മാത്രമാണ് ദൈവത്തെ ആരാധിക്കുന്നതെന്ന് സൂഫി റാബിയ പറഞ്ഞത് ഈ പ്രേമഭാവത്തിലായതിനാലാണ്.

സൂഫികളുടെയും മിസ്റ്റിക്കുകളുടെയുമെല്ലാം അന്തര്‍ലോകം ഈ പ്രേമ പ്രവാഹത്തെമാത്രം ആവാഹിക്കുന്നവയായിരുന്നു. റൂമിയുടെയും മീരയുടെയും കബീറിന്റെയും മറ്റും കവിതകളിലൂടെ സഞ്ചരിച്ചാല്‍ നമുക്കത് ബോദ്ധ്യമാകാതിരിക്കില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement