എഡിറ്റര്‍
എഡിറ്റര്‍
താവോയുടെ അഭാവത്തില്‍ സംഭവിക്കുന്നത്
എഡിറ്റര്‍
Tuesday 19th March 2013 4:57pm

സദാചാരനിരതമായ ദര്‍ശനങ്ങില്‍ അഭിമാനംകൊള്ളുന്ന നമുക്ക് അതിന്റെ അന്തഃസ്സാരശൂന്യത കാണിച്ചുതരാന്‍ ലാവോത്സുവിനെ പോലുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നാം മനുഷ്യര്‍, നമ്മുടെ സഹജനിലയായ മനുഷ്യത്വത്തില്‍ ജീവിക്കുകയാണെങ്കില്‍ അവിടെ ധര്‍മ്മവും കരുണയും ഒന്നും വിഷയമായി വരികയില്ല. അധര്‍മ്മത്തിന്റെയോ ദയാശൂന്യതയുടെയോ കൂരിരുള്‍ ജീവിതത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് ധര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ആവശ്യകത ഉണര്‍ന്നുവരിക.


പതിനെട്ട്


ദര്‍ശനം /ഷൗക്കത്ത്‌


Shoukathതാവോയുടെ അഭാവമുള്ളിടത്ത്

കരുണയും ധര്‍മ്മവുമുണരും.

ജ്ഞാനവും ബുദ്ധിയും ഉണരുന്നതോടെ

കാപട്യത്തിനു തുടക്കമാകും.

കുടുംബത്തിനുള്ളില്‍ സമാധാനമില്ലാതാകുമ്പോള്‍

പുത്ര സ്‌നേഹവും ഭക്തിയും സജീവമാകും.

രാജ്യം പ്രതിസന്ധിയിലകപ്പെടുമ്പോള്‍

മന്ത്രിമാരില്‍ ദേശ സ്‌നേഹമുണരും.

ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് കടന്നുചെന്ന് കാര്യകാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന കാരണാന്തരമെന്നുപോലും പറയാവുന്ന ദര്‍ശനങ്ങളാണ് ലാവോത്സുവിന്റേത്.

Ads By Google

സദാചാരനിരതമായ ദര്‍ശനങ്ങില്‍ അഭിമാനംകൊള്ളുന്ന നമുക്ക് അതിന്റെ അന്തഃസ്സാരശൂന്യത കാണിച്ചുതരാന്‍ ലാവോത്സുവിനെ പോലുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നാം മനുഷ്യര്‍, നമ്മുടെ സഹജനിലയായ മനുഷ്യത്വത്തില്‍ ജീവിക്കുകയാണെങ്കില്‍ അവിടെ ധര്‍മ്മവും കരുണയും ഒന്നും വിഷയമായി വരികയില്ല. അധര്‍മ്മത്തിന്റെയോ ദയാശൂന്യതയുടെയോ കൂരിരുള്‍ ജീവിതത്തില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് ധര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ആവശ്യകത ഉണര്‍ന്നുവരിക.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍നിന്നും ചൈനയിലെത്തിയ ബോധിധര്‍മ്മനെ രാജ്യാതിര്‍ത്തിയില്‍ വെച്ച് തന്നെ സ്വീകരിക്കാനെത്തിയ രാജാവ് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ബുദ്ധനെപ്പോലെ ഒരാളെയാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ ചെരിപ്പ് കഴുത്തിലിട്ട് പ്രാകൃതനായിവരുന്ന ബോധിധര്‍മ്മനെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ല.

എങ്കിലും ഒരു മഹാഗുരുവായ അദ്ദേഹത്തോട് എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി രാജാവ് ചോദിച്ചു: ഞാന്‍ നാട്ടില്‍ അനേകം ധര്‍മ്മശാലകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാവപ്പെട്ടവരെ പട്ടിണിക്കിടാതെ സംരക്ഷിക്കുന്നുണ്ട്. ഭിക്ഷുക്കള്‍ക്ക് സാധനയ്ക്കായി സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ഈ സത്കര്‍മ്മങ്ങളെല്ലാം എനിക്ക് ശ്രേയസ്സുണ്ടാക്കില്ലേ?

ഉണര്‍വ്വില്‍നിന്നും ഉണര്‍ന്നു വരുന്നതെന്തോ, അതെന്തായാലും നന്മയാണ്. അല്ലാതെയുള്ളതെല്ലാം നന്മയെന്ന്  തോന്നിയാലും നന്മയല്ല, തിന്മ തന്നെയാണ്.

ബോധിധര്‍മ്മന്‍ എടുത്തടിച്ചപോലെ പറഞ്ഞു: ഇല്ല. ഇതൊന്നും യാതൊരു ഗുണവും നിങ്ങള്‍ക്കു നല്‍കുകയില്ല. നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങള്‍ നിങ്ങളുടെ അഹന്തയുടെ വിജൃംഭണത്തിന് വളമാവുക മാത്രമെ ചെയ്തിട്ടുള്ളൂ. അതു നന്മയല്ലെന്ന് മാത്രമല്ല തിന്മയാണെന്ന് കൂടി മനസ്സിലാക്കണം.

ബോധിധര്‍മ്മന്റെ വാക്കുകള്‍ ഇടിത്തീയായാണ് രാജാവിന്റെ ഹൃദയത്തില്‍ ചെന്നുതറച്ചത്. കോപം കൊണ്ട് അദ്ദേഹത്തിന്റെ ഉള്ള്  വിറച്ചു. എങ്കിലും ക്ഷമ കൈവിടാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത്.

യാതൊരു ഭാവഭേദവും കൂടാതെ ബോധിധര്‍മ്മന്‍ തുടര്‍ന്നു: ഉണര്‍വ്വില്‍നിന്നും ഉണര്‍ന്നു വരുന്നതെന്തോ, അതെന്തായാലും നന്മയാണ്. അല്ലാതെയുള്ളതെല്ലാം നന്മയെന്ന്  തോന്നിയാലും നന്മയല്ല, തിന്മ തന്നെയാണ്.

ബോധിധര്‍മ്മന്റെ വാക്കുകള്‍ ഇനിയും കേട്ടുനിന്നാല്‍ അത് തന്നെ ക്രൂരനാക്കിയേക്കുമെന്ന്  തോന്നിയ രാജാവ് തിരിച്ചുപോയി. ബോധിധര്‍മ്മന്റെ വാക്കുകള്‍തന്നെയാണ് മറ്റൊരു രീതിയില്‍ ലാവോത്സുവും പറയുന്നത്.

ഉള്ളില്‍ വെളിച്ചമില്ലാത്തതിനാലാണ് നമുക്ക് ധര്‍മ്മത്തെയും കരുണയെയും ഉണര്‍ത്തേണ്ടി വരുന്നത്. നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുന്നുവോ അതായിരിക്കാന്‍ കഴിയാത്തതിനാലാണ് നമുക്ക് എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ തോന്നുന്നത്. ആയിത്തീരാനുള്ള ത്വര അസ്വസ്ഥതയില്‍നിന്നും ഉണര്‍ന്ന് വരുന്നതും അസ്വസ്ഥതയിലേക്ക് നയിക്കുന്നതുമാണ്.

നാം ഇപ്പോള്‍ കുഴപ്പക്കാരല്ല എന്നറിയുകയാണുവേണ്ടത്. ആയിത്തീരാന്‍ ശ്രമിക്കുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണരുന്നതും നമുക്ക് നമ്മെ സ്‌നേഹിക്കാനാവാത്തതും. നാം ഒന്നിനും കൊള്ളാത്തവരാണെന്നും കരുണയും ദയയുമൊക്കെ ഹൃദയത്തില്‍ ഉണര്‍ത്തണമെന്നും തോന്നുന്നത് നാം താവോയിലല്ലാത്തതിനാലാണ്.

ഫരീദുദ്ദീന്‍ അത്താറിന്റെ ‘പക്ഷികളുടെ സമ്മേളനം’ എന്ന പുസ്തകത്തില്‍ ഒരു സന്ദര്‍ഭമുണ്ട്. ലോകത്തുള്ള പക്ഷികളെല്ലാം ഒരിടത്ത് ഒന്നിച്ചുകൂടി. എല്ലാ ജീവിവര്‍ഗ്ഗത്തിനും രാജാക്കന്മാരുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement