പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്
national news
പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 7:44 am

കൊച്ചി: തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് തെന്നിന്ത്യന്‍ സിനിമാ താരം സത്യരാജ്. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പിണറായി ആദര്‍ശധീരനാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തമിഴ്‌നാട്ടിലും അധികാരത്തിലെത്തണം.”

തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാ താരങ്ങള്‍ക്ക് ജനസേവനമല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാകുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം. എന്നാല്‍ ഇനി അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

41 വര്‍ഷം സിനിമാ രംഗത്തുണ്ടായിട്ടും തനിക്ക് രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും സത്യരാജ് പറഞ്ഞു.

സിനിമാ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും അടുത്തിടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശം.

ALSO READ: ഖനന അഴിമതി: അഖിലേഷ് യാദവിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും

മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്. അതേസമയം രജനി ഇതുവരെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

തമിഴ് ചിത്രം കനായുടെ പ്രചരണാര്‍ത്ഥമാണ് സത്യരാജ് കൊച്ചിയിലെത്തിയത്.

WATCH THIS VIDEO: