കനത്തമഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട്
national news
കനത്തമഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 4:31 pm

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലും ഒക്ടോബര്‍ 7 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിനെത്തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം എല്ലാ ഭരണകൂടങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ കമ്മീഷണര്‍ കെ. സത്യഗോപാല്‍ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്ധനവില കുറച്ചു

മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

നേരത്തെ കേരളത്തിലും പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ലൂബാന്‍ ചുഴലിക്കാറ്റിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO: