തമിഴ്‌നാട്ടില്‍ കുത്തനെകൂടി കൊവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 63 മരണം
national news
തമിഴ്‌നാട്ടില്‍ കുത്തനെകൂടി കൊവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 63 മരണം
ന്യൂസ് ഡെസ്‌ക്
Wednesday, 1st July 2020, 11:01 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,882 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 94,049 ആയി.

63 പേരാണ് ബുധനാഴ്ച രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 1264 ആയി.

2852 പേര്‍ക്ക് ബുധനാഴ്ച രോഗം ഭേദമായി. 52962 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.

ചെന്നൈയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ