| Monday, 5th November 2018, 10:44 pm

വിജയ്‌യുടെ സര്‍ക്കാരിനും ഭീഷണി; റീലീസ് ദിവസം തന്നെ ഓണ്‍ലൈനിലൂടെ പുറത്തുവിടുമെന്ന് തമിഴ്‌റോക്കേര്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാര്‍ റിലീസ് ദിവസം തന്നെ ടൊറന്റില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിയുമായി തമിഴ് റോക്കേര്‍സ് വെബ്‌സൈറ്റ്. ട്വിറ്ററിലൂടെയായിരുന്നു തമിഴ് റോക്കേര്‍സിന്റെ ഭീഷണി.

സര്‍ക്കാരിന്റെ എച്ച്.ഡി പ്രിന്റ് കമിംഗ്, നിങ്ങള്‍ എത്ര പേര്‍ എച്ച്.ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങളുണ്ടായാലും അവരെ തകര്‍ക്കാനാവില്ലെന്നുമായിരുന്നു തമിഴ് റോക്കേര്‍സിന്റെ ഭീഷണി.

നേരത്തെ സിനിമകളുടെ വ്യാജപതിപ്പിന് എതിരെ തമിള്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കൗണ്‍സില്‍ നടപടി എടുത്തിരുന്നു ഇതാണ് ചിത്രങ്ങള്‍ റിലീസ് ദിവസം തന്നെ പുറത്തുവിടാന്‍ തമിഴ് റോക്കേര്‍സ് തുടങ്ങിയത്.

Also Read ഡോണ്‍ ബോസ്‌കോ ഇനി വരിക്കാശ്ശേരി മനയില്‍; പ്രേതം 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു

കഴിഞ്ഞ മാസം റീലീസ് ചെയ്ത സണ്ടക്കോഴി 2, നമസ്‌തേ ഇംഗ്ലണ്ട്, വട ചെന്നൈ, വെനം, പരിയേറും പെരുമാള്‍, തുടങ്ങി നിരവധി ചിത്രങ്ങളാണ് സൈറ്റിലൂടെ പുറത്തുവിട്ടത്. നിരവധി തവണ തമിഴ് റോക്കേര്‍സിന്റെ അഡ്മിന്‍സിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.

നേരത്തെ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലി പുറത്തിറങ്ങിയപ്പോള്‍ സമാനരീതിയില്‍ സിനിമയുടെ വ്യാജന്‍പുറത്തിറക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുകയും ചിത്രം നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങുന്ന മിക്ക ഹിറ്റ് ചിത്രങ്ങളും നെറ്റില്‍ അപ് ലോഡ് ചെയ്യുന്ന സംഘമാണ് തമിഴ് റോക്കേഴ്സ്. നിരവധി ആളുകളാണ് തമിഴ് റോക്കേഴ്സില്‍ നിന്നും ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more