ഡോണ്‍ ബോസ്‌കോ ഇനി വരിക്കാശ്ശേരി മനയില്‍; പ്രേതം 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു
Malayalam Cinema
ഡോണ്‍ ബോസ്‌കോ ഇനി വരിക്കാശ്ശേരി മനയില്‍; പ്രേതം 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th November 2018, 9:51 pm

കൊച്ചി: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിച്ച പ്രേതം. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

പ്രതീക്ഷകള്‍ കൂട്ടി കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എന്നാല്‍ ചിത്രം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസാണ് ഇതെന്നാണ് ട്രെയലറില്‍ പറയുന്നത്.

Also Read  കിസ്മത്തിലേക്ക് ആദ്യം എന്നെയായിരുന്നില്ല ഉദ്ദേശിച്ചിരുന്നത്; ദളിത് പെണ്‍കുട്ടിയാവാന്‍ കഴിയില്ലെന്ന് പല നായികമാരും പറഞ്ഞു; ശ്രുതി മേനോന്‍

വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ക്രിസതുമസിന് തിയ്യേറ്ററുകളില്‍ എത്തും. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റര്‍ വി. സാജന്‍.