'മുസ്‌ലിങ്ങളാരും എന്തുകൊണ്ടാണ് അമിത്ഷായെയും മോദിയെയും തീര്‍ക്കാത്തത്'?; തമിഴ് പ്രാസംഗികന്‍ നെല്ലായ് കണ്ണന്റെ പ്രസംഗം വിവാദമാവുന്നു
national news
'മുസ്‌ലിങ്ങളാരും എന്തുകൊണ്ടാണ് അമിത്ഷായെയും മോദിയെയും തീര്‍ക്കാത്തത്'?; തമിഴ് പ്രാസംഗികന്‍ നെല്ലായ് കണ്ണന്റെ പ്രസംഗം വിവാദമാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 5:13 pm

ചെന്നൈ: എസ്.ഡി.പി.ഐ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ തമിഴ് പ്രാസംഗികന്‍ നെല്ലായ് കണ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും മുസ്‌ലിങ്ങളാരും കൊന്നില്ലേ എന്നാണ് റാലിയില്‍ വെച്ച് നെല്ലായ് കണ്ണന്‍ ചോദിച്ചത്.

‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍. അമിത്ഷാ തീര്‍ന്നാല്‍ പിന്നെ മോദിയില്ല. പക്ഷേ നിങ്ങള്‍ക്കാര്‍ക്കും അത് തീര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ ചെറുതായെങ്ങിലും എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്’. നെല്ലായ് കണ്ണന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.ഡി.പി.ഐ നടത്തിയ റാലിയില്‍ മുസ്‌ലിം പോപുലര്‍ ഫ്രണ്ടും തമിഴക വാഴ്‌വുരിമായ് കാച്ചി ലീഡര്‍ ടി.വേല്‍മുരുകനും പങ്കെടുത്തു. കണ്ണന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രസംഗത്തിനെതിരെ തമിഴ്‌നാട് ബി.ജെ.പി ഡയറക്ടര്‍ ജനറല്‍ പൊലീസിന് പരാതി നല്‍കി. ‘തെറ്റു ചൂണ്ടിക്കാണിക്കാതെ മാധ്യമങ്ങളും മറ്റു പാര്‍ട്ടികളും കണ്ണന്റെ പരാമര്‍ശങ്ങളെ അനുകൂലിക്കുകയാണ്. എന്ത് രാഷ്ട്രീയമാണിത’്? നെല്ലായ് കണ്ണന്റെ പ്രസംഗത്തിനെതിരെ ഒരു ബി.ജെ.പി നേതാവ് ട്വീറ്റ് ചെയ്തതിങ്ങനെയാണ്.

ബി.ജെ.പി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എസ് നരേന്ദ്രന്‍ നെല്ലായ് കണ്ണനെതിരെ പ്രത്യേകം പരാതി നല്‍കി. കണ്ണന്റെ പ്രസംഗത്തില്‍ പ്രസക്തമായതൊന്നും തന്നെ ഇല്ലെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഇടയില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

‘സെക്ഷന്‍ 504, 505, 153എ പ്രകാരം നെല്ലായ് കണ്ണനെതിരെതിരെ കേസെടുക്കണം. ക്രമസമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ണന്റെ പരാമര്‍ശങ്ങള്‍’ ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ നിന്നാണ് നെല്ലായ് കണ്ണന്‍ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1996 ലെ ഇലക്ഷനില്‍ ചെപ്പൗക്കില്‍ നിന്നും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് കണ്ണന്‍.