ചരിത്രം തിരുത്തി ട്രാന്‍സ് വുമണ്‍; തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയത് മികച്ച വിജയം
national news
ചരിത്രം തിരുത്തി ട്രാന്‍സ് വുമണ്‍; തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയത് മികച്ച വിജയം
ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 9:54 pm

ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച് ട്രാന്‍സ് വുമണ്‍. ഡി.എം.കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ ആയ റിയയാണ് മികച്ച വിജയം സ്വന്തമാക്കിയത്. 950 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് 30 കാരിയായ റിയ, നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് പട്ടണത്തില്‍ വിജയിച്ചത്.

2017 മുതല്‍ ഡി.എം.കെ അംഗമായ റിയ തന്റെ വിജയം പാര്‍ട്ടി മേധാവി എം.കെ സ്റ്റാലിന് സമര്‍പ്പിച്ചു.

”വിജയം തലപതി സ്റ്റാലിന് സമര്‍പ്പിക്കുന്നു. അണ്ണാ സമാധിയിലെ കലൈഞ്ജറിന്റെ അനുഗ്രഹം തേടുകയും എന്റെ പുതിയസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് തലപതിയുടെ അനുഗ്രഹം തേടുകയും ചെയ്യും.

വിജയം എന്റേതുമാത്രമല്ല, മറിച്ച് പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെതുമാണ്. തിരുചെങ്കോഡ് പഞ്ചായത്ത് വാര്‍ഡിലെയും എന്റെ വാര്‍ഡിലെയും ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു, ”അവര്‍ ന്യൂസ് 18 നോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിയ 2701 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എ.ഐ.എ.ഡി.എം.കെയുടെ കണ്ടമ്മല്‍ 1751 വോട്ടുകള്‍ നേടി. കരുവെപ്പമ്പട്ടി പഞ്ചായത്ത് യൂണിയന്‍ പട്ടികജാതി സ്ത്രീകള്‍ക്കായി നീക്കിവച്ചിരുന്നു.

‘എന്റെ ആദ്യത്തെ ദൗത്യം ജലപ്രതിസന്ധി പരിഹരിക്കുക എന്നതാണ്. ഞങ്ങളുടെ ഗ്രാമം രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഞാന്‍ എല്ലാ നടപടികളും സ്വീകരിക്കും. ഞങ്ങളുടെ ഗ്രാമത്തിന് മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനും ഞാന്‍ പ്രവര്‍ത്തിക്കും, ”അവര്‍ പറഞ്ഞു.
വികസനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്റെ വാര്‍ഡിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോരാടുമെന്നും റിയ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കനിമൊഴിയാണ് എന്റെ മാതൃക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍, രാഷ്ട്രീയ രംഗത്ത് അവര്‍ വളരെയധികം നേട്ടങ്ങള്‍ നേടിയിട്ടുണ്ട്, എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായി. ഞാന്‍ വിജയിച്ചതിന് ശേഷം അവര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു, ”റിയ പറഞ്ഞു.