തമിഴ്‌നാട്ടില്‍ ഇ.വി.എമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതപുറത്ത്
Tamil Nadu Election 2021
തമിഴ്‌നാട്ടില്‍ ഇ.വി.എമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതപുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 6:25 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇ.വി.എമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതകളുടെ പുറത്ത്. പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡ് മോശമായതിനാലാണ് ഉദ്യോഗസ്ഥര്‍ കഴുതകളുടെ ‘സഹായം തേടിയത്’.

ഈറോഡ് ആന്തിയൂര്‍ മണ്ഡലത്തിലും ധര്‍മ്മപുരിയിലെ അഞ്ച് മണ്ഡലങ്ങളിലുമാണ് സംഭവം. പൊലീസ് സംരക്ഷണത്തോടെയായിരുന്നു കഴുതകള്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വഹിച്ചത്.

ഉദ്യോഗസ്ഥരുടെ കഷ്ടപ്പാട് കണ്ട് പിന്നീട് നാട്ടുകാര്‍ സഹായത്തിനെത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് മന്ദഗതിയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

അതേസമയം ചെന്നൈയില്‍ സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത നടന്‍ വിജയിയുടെ പ്രവൃത്തി ഏറെ ചര്‍ച്ചയായിരുന്നു. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Nadu election: Donkeys carry EVMs to polling stations in Erode and Dharmapuri