എന്റെ പ്രിയ സഖാവ്, കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസുണ്ടാകട്ടെ; പതിവ് തെറ്റിക്കാതെ സ്റ്റാലിന്‍
national news
എന്റെ പ്രിയ സഖാവ്, കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസുണ്ടാകട്ടെ; പതിവ് തെറ്റിക്കാതെ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 1:47 pm

ചെന്നൈ: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മലയാളത്തില്‍ ആയിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു. പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ,’ എന്നാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആയതിന് ശേഷം ഇരുവരുടെയും പിറന്നാളിന് പരസ്പരം ആശംസ അറിയിക്കുന്നത് പതിവാണ്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാള്‍ ആശംസകള്‍.

സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. pic.twitter.com/gpSCaiJ9YD

— M.K.Stalin (@mkstalin) May 24, 2023

മുഖ്യമന്ത്രി പിണറായി വിജന്റെ 78ാം പിറന്നാളാണ് ബുധനാഴ്ച. മന്ത്രിമാരടക്കമുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം അദ്ദേഹത്തിന് ആശംസ നേര്‍ന്നിരുന്നു.

കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാംശസകളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്നാണ് നടന്‍ മമ്മൂട്ടിയുടെ ആശംസ.

മന്ത്രിമാരായ വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, ആന്റണി രാജു, കെ. രാജന്‍, ജി.ആര്‍ അനില്‍ എന്നിവരും മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചു. കേരളത്തിന്റെ ക്യാപ്റ്റന് ജന്‍മദിനാശംസകളെന്നാണ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്.

Content Highlight: Tamil Nadu Chief Minister M.K.  Stalin wished  Kerala Chief Minister Pinarayi Vijayan on his birthday.