42 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ലണ്ടനില്‍ നിന്ന് കണ്ടെത്തി
national news
42 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ലണ്ടനില്‍ നിന്ന് കണ്ടെത്തി
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 10:00 am

ചെന്നൈ: നാഗപട്ടണം ജില്ലയിലെ രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ അനന്തമംഗലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് രാജഗോപാലസ്വാമി ക്ഷേത്രം.

മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ കണ്ടെത്തിയത് ലണ്ടനില്‍ നിന്നാണ്. ഇവ ശനിയാഴ്ച ചെന്നൈയില്‍ എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

1978ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. രാമന്റെയും, സീതയുടെയും, ലക്ഷ്മണന്റെയും, ഹനുമാന്റെയും വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ മൂന്നെണ്ണമാണ് തിരികെ ലഭിച്ചത്.

മോഷണത്തെ തുടര്‍ന്ന് പൊറയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ പുരാതന വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

സെപ്തംബറില്‍ ലണ്ടനിലെ പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന ഒരു ആളില്‍ നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ancient temple recovers stolen idols after 42 years in Tamil Nadu