ചെന്നൈ: മീടു ആരോപണത്തിൽ ഗായിക ചിന്മയി ശ്രീപദയെ പിന്തുണച്ച് തമിഴ് സംഗീത സംവിധായകൻ ഗംഗൈ അമരൻ. ഗാനരചയിതാവ് വൈരമുത്തു നല്ല കവിയാണെന്നും എന്നാൽ നല്ല മനുഷ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: മീടു ആരോപണത്തിൽ ഗായിക ചിന്മയി ശ്രീപദയെ പിന്തുണച്ച് തമിഴ് സംഗീത സംവിധായകൻ ഗംഗൈ അമരൻ. ഗാനരചയിതാവ് വൈരമുത്തു നല്ല കവിയാണെന്നും എന്നാൽ നല്ല മനുഷ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഒരു നല്ല കവിയാണ്, അതിൽ യാതൊരു സംശയവുമില്ല, പക്ഷേ അദ്ദേഹം ഒരു നല്ല വ്യക്തിയല്ല ഗലാട്ടയോട് സംസാരിക്കവേയാണ് ഗംഗൈ അമരൻ ചിന്മയിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഒരു സ്ത്രീ തനിക്കു സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിച്ചാൽ നമ്മൾ അവർക്കൊപ്പം നിൽക്കണമെന്നും അങ്ങനെ ചെയ്യാത്ത ആളുകളെയും പുരുഷനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെയും താൻ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ പോലെ ഇത്തരമൊരു നിലയിൽ ഒരു പിന്നണി ഗായികയാകാൻ അവർ ജീവിതത്തിൽ പാടുപെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. , വൈരമുത്തുവിനെ എല്ലാവരും ചേർന്ന് ഒരു നല്ല വ്യക്തിയായി ചിത്രീകരിച്ച് തനിക്ക് നേരിട്ട അനുഭവം തുറന്ന് പറഞ്ഞ ചിന്മയിയെ വില്ലനാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരും അവർക്ക് പിന്തുണച്ചില്ലെന്നും ചിന്മയി പറഞ്ഞു.
2018ലാണ് വൈരമുത്തുവിനെതിരെ ചിന്മയി മി ടൂ പ്രഖ്യാപിച്ചത്. തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വൈരമുത്തു നിഷേധിക്കുകയായിരുന്നു. പിന്നാലെ തമിഴ് ഇൻഡസ്ട്രി ചിന്മയിക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
അടുത്തിടെ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വിലക്കുണ്ടായിരുന്നിട്ടും ചിന്മയി പാടിയിരുന്നു. പിന്നാലെ ചിന്മയി ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു.
Content Highlight: Tamil music director expresses support for Chinmayi