ആഭ്യന്തരമന്ത്രി അറിയാന്‍, വയനാട്ടില്‍ തമിഴ് വട്ടിപ്പലിശക്കാര്‍ പിഴിയുന്നതു കോടികള്‍
Daily News
ആഭ്യന്തരമന്ത്രി അറിയാന്‍, വയനാട്ടില്‍ തമിഴ് വട്ടിപ്പലിശക്കാര്‍ പിഴിയുന്നതു കോടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th May 2014, 11:03 am

[] കല്‍പ്പറ്റ: കണ്ണുനട്ടിരുന്ന കൊയ്ത്ത് പ്രതീക്ഷിച്ച ലാഭമില്ലാതെ വയനാടന്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തടിച്ചുകൊഴുക്കുകയാണ് തമിള്‍നാട്ടില്‍ നിന്നെത്തിയ വട്ടിപ്പലിശക്കാര്‍.

കൃഷി തകരുമ്പോള്‍ രൂപപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വയനാട്ടിലെ കര്‍ഷകരില്‍ നിന്നും പണമൂറ്റുകയാണ് തമിള്‍നാട്ടില്‍ നിന്നെത്തിയ പണമിടപാടുകാര്‍. പതിനായിരം രൂപ വരെ യാതെരു ഈടുമില്ലാതെ കടം നല്‍കുമെന്നത് ഇവരെ വളരെ പെട്ടന്ന് വളരാന്‍ സഹായിക്കുന്നു.

കാലത്ത് 1000 രൂപ വാങ്ങി വെകുന്നേരം തിരിച്ചുകൊടുക്കകയാണെങ്കില്‍ 100 രൂപയാണ് അധികം നല്‍കേണ്ടത്. രണ്ട് മാസത്തേക്കാണ് 1000 രൂപ വാങ്ങുന്നതെങ്കില്‍ തിരിച്ചുകൊടുക്കേണ്ടത് 1400 രൂപയോളം.

ആവശ്യമുള്ള സമയങ്ങളില്‍ പണം നല്‍കുന്നതു കൊണ്ട് സമിഴര്‍ നാട്ടുകാരുമായി നല്ല ബന്ധത്തിലാണ്. കല്‍പ്പറ്റയിലും പരിസരങ്ങളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് തമിള്‍നാട്ടില്‍ നിന്നും പലിശയിടപാട് തുടങ്ങിയ നിരവധി പേര്‍ക്ക് ഇപ്പോള്‍ ആഡംബര വീടുകളും ഏക്കര്‍ കണക്കിനു ഭൂമിയുമുണ്ട്.

തമിഴ് വട്ടിപ്പലിശക്കാര്‍ ഒരുകാലത്ത് സംസ്ഥാനം മുഴുവന്‍ വ്യാപകമായിരുന്നു. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ പോലീസ് നടപടികളെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ പതിയെ പിന്‍വാങ്ങുകയായിരുന്നു. ഇവര്‍ തിരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.