ന്യൂദൽഹി: ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തി അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്താഖി. 2021 ഓഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ ഔദ്യോഗിക ഇടപെടലാണ് മുത്താഖിയുടെ ഈ സന്ദർശനം.
ന്യൂദൽഹി: ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തി അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്താഖി. 2021 ഓഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ ഔദ്യോഗിക ഇടപെടലാണ് മുത്താഖിയുടെ ഈ സന്ദർശനം.
യു.എൻ സുരക്ഷ കൗൺസിൽ മുത്താഖിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 30 നായിരുന്നു അദ്ദേഹത്തിന്റെ വിലക്ക് താത്കാലികമായി നീക്കിയത്.
വ്യാപാരത്തെയും സുരക്ഷയെയും കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക വിഷയങ്ങളെ കുറിച്ചും താലിബാൻ വിദേശകാര്യമന്ത്രി മുത്താഖിയുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പറഞ്ഞു.
ഒക്ടോബർ 16 വരെ അദ്ദേഹം ഇന്ത്യയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെയും മുത്താഖി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മുത്താഖിയുടെ നിലപാടിനെ വിദേശകാര്യമന്ത്രി ജയശങ്കർ അഭിനന്ദിച്ചിരുന്നു.
ജനുവരിയിൽ ദുബായിൽ വച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി മുത്താഖി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര ചർച്ചകൾക്കായി യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇന്ത്യയിലെത്തിയിട്ടുണ്ട്.
Content Highlight: Taliban close to India; Afghan Foreign Minister arrives in India for week-long visit