എഡിറ്റര്‍
എഡിറ്റര്‍
കാമപൂര്‍ത്തീകരണത്തിനുള്ളതാണ് മുത്തലാഖെന്ന് ബി.ജെ.പി മന്ത്രി; കാമം മാത്രം ലക്ഷ്യമിടുന്നവരാണ് ഇടക്കിടെ ഭാര്യമാരെ മാറ്റുന്നതെന്നും മന്ത്രി
എഡിറ്റര്‍
Saturday 29th April 2017 5:23pm

ലക്‌നൗ: തലാഖ് മുസ്‌ലിം പുരുഷന്‍മാരുടെ കാമപൂര്‍ത്തീകരണത്തിനുളളതാണെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യ. കാമം മാത്രം ലക്ഷ്യമിടുന്നവരാണ് ഭാര്യമാരെ അടിക്കടി മാറ്റുന്നതെന്നായിരുന്നു ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശം.

സ്വന്തം ഭാര്യയെയും മക്കളെയും തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇത്തരക്കാരെന്നും സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. ബിജെപി ഇത്തരത്തില്‍ ഉപേക്ഷിക്കപെടുന്ന മുസ്‌ലിം സ്ത്രീകളുടെ കൂടെയാണെന്നും മന്ത്രി പറഞ്ഞു.

മുത്തലാഖ് സംബന്ധിച്ച് ബിജെപി ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്നതിടെയാണ് വിവാദ പരാമര്‍ശവുമായി യുപി മന്ത്രിയുടെ രംഗപ്രവേശം. മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്രോമോഡിയും ഇന്ന് പരാമര്‍ശം നടത്തിയിരുന്നു.


Also Read: ‘ആ ചിത്രങ്ങള്‍ എന്റെ കരളലിയിച്ചു’; ഐ.പി.എല്‍ സമ്മാനത്തുക ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തും പട്ടാളക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ സൃഷ്ടിച്ച മാനോവേദന തുറന്നെഴുതിയും ഗൗതം ഗംഭീര്‍


മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും മുത്തലാഖ് പോലുളള ദുരാചാരങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മുസ്‌ലിം സമുദായം മുന്നിട്ടിറങ്ങണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് പരാമര്‍ശം. മെയ് 11 മുതല്‍ 19 വരെ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

Advertisement