2026 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.
വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും റിയാന്‍ റിക്കല്‍ടണിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോറിലെത്തിയത്.
ഈ വെടിക്കെട്ടിന് പിന്നാലെ ഒരു നേട്ടത്തിലും ഗുര്‍ബാസെത്തി. ഏറ്റവുമധികം ടി-20 വേള്‍ഡ് കപ്പ് ഇന്നിങ്‌സുകളില്‍ നാലോ അതിലധികമോ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഗുര്‍ബാസ് കാലെടുത്ത് വെച്ചത്. നിലവില്‍ അഞ്ച് ടി-20 വേള്‍ഡ് കപ്പ് ഇന്നിങ്‌സുകളിലാണ് ഗുര്‍ബാസ് നാലോ അതിലധികമോ സിക്‌സറുകള്‍ നേടിയത്.
ഈ റെക്കോഡില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ഗുര്‍ബാസിന് മുമ്പിലുള്ളത്. ഏഴ് ടി-20 ലോകകപ്പ് ഇന്നിങ്‌സുകളില്‍ യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റ് നാലോ അതിലധികമോ തവണ പന്ത് ഗ്യാലറിയിലെത്തിച്ചിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍
അതേസമയം, നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. മൂന്ന് പന്തില്‍ റണ്‍സൊന്നുമെടുക്കാതെ അസ്മത്തുള്ള ഒമര്‍സായിയും ഡാര്‍വിഷ് റസൂലിക്ക് പകരമെത്തിയ മുഹമ്മദ് നബിയുമാണ് ക്രീസില്‍.
Content Highlight: T20 World Cup: Rahmanullah Gurbaz surpasses Yuvraj Singh in most T20WC innings with 4+ sixes
