2026 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ്. വേദി. മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് 2ല്‍ നിന്നും സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് ന്യൂസിലാന്‍ഡ് കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ ന്യൂസിലാന്‍ഡിന് സെമി ഫൈനലില്‍ പ്രവേശിക്കാം. ഗ്രൂപ്പില്‍ നിന്നും ഇംഗ്ലണ്ട് ഇതിനോടകം തന്നെ സെമി യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഈ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കാന്‍ ഇംഗ്ലണ്ടിന്റെ ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയേക്കാള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. പാക് ആരാധകര്‍!
പാകിസ്ഥാന്റെ സെമി സാധ്യകള്‍ നിലനിര്‍ത്താന്‍ ന്യൂസിലാന്‍ഡ് ഈ മത്സരത്തില്‍ പരാജയപ്പെടണം. ഒപ്പം അടുത്ത മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും വേണം.

പാകിസ്ഥാന്‍
എന്നാല്‍ ന്യൂസിലാന്‍ഡ് ഇന്ന് വിജയിച്ചാല്‍ പാകിസ്ഥാന്റെ ലോകകപ്പ് യാത്ര പൂര്‍ണമായും അവസാനിക്കുകയും ചെയ്യും.
കൊളംബോയില്‍ ന്യൂസിലാന്‍ഡിന് ടോസ് ലഭിക്കുകയും ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്തത് പാക് ആരാധകര്‍ക്ക് ചെറുതല്ലാത്ത നിരാശയുണ്ടായിക്കിയിട്ടുണ്ട്, കാരണം ഈ ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്തവരെയാണ് പ്രേമദാസ സ്റ്റേഡിയം തുണച്ചിട്ടുള്ളത്.
ഈ ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ക്ക് ഈ സ്‌റ്റേഡിയം വേദിയായി. ആറില്‍ അഞ്ചിലും ആദ്യം ബാറ്റ് ചെയ്തവരാണ് വിജയിച്ചത്. ശ്രീലങ്ക – സിംബാബ്‌വേ മത്സരത്തില്‍ മാത്രമാണ് ചെയ്‌സ് ചെയ്ത ടീമിനെ പ്രേമദാസ സ്റ്റേഡിയം തുണച്ചത്.
ഇപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തന്നെയാണ് അഡ്വാന്റേജ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 എന്ന നിലയില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് തുടരുകയാണ്. 21 പന്തില്‍ 27 റണ്‍സുമായി ടിം സീഫെര്‍ട്ടും 15 പന്തില്‍ 26 റണ്‍സുമായി ഫിന്‍ അലനുമാണ് ക്രീസില്‍.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, കോള്‍ മക്കോന്‍ചി, മാറ്റ് ഹെന്‌റി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍.
Unchanged to take on England.
Mitchell Santner has won the toss and elected to bat 👊
Watch LIVE in NZ on @skysportnz. Live scoring at https://t.co/OgO4K6dqfm#NZvENG #T20WorldCup pic.twitter.com/kEYqmRnSUg
— BLACKCAPS (@BLACKCAPS) February 27, 2026
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട്, ജോഷ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ജേകബ് ബേഥല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക് (ക്യാപ്റ്റന്‍), സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോവ്‌സണ്‍, രെഹന്‍ അഹമ്മദ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്.
Bowling first after losing the toss in Colombo! 🏴
One change to our team
➡️ Rehan Ahmed
⬅️ Jamie Overton— England Cricket (@englandcricket) February 27, 2026
Content Highlight: T20 World Cup: ENG vs NZ: New Zealand won toss and elect to bat first
