ടി.പി വധം: രജികാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
Kerala
ടി.പി വധം: രജികാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2012, 10:49 am

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ രജികാന്ത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.

കേസിലെ മുഖ്യപ്രതികളില്‍ രജികാന്ത് മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ചന്ദ്രശേഖരനെ വധിക്കാന്‍ കൊടി സുനിക്കും സംഘത്തിനും വഴികാട്ടിയായി പോയത് രജികാന്താണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇയാള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് നിഗമനം. ടി.പി വധത്തില്‍ പിടിയിലായ കൊടി സുനിയും ടി.കെ രജീഷും രജികാന്തിനെതിരെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.