അടിയന്തരാവസ്ഥക്കാലത്ത് പലരെയും ഒളിവില്‍ കഴിയാനും യാത്ര ചെയ്യാനും താന്‍ സഹായിച്ചിട്ടുണ്ടെന്ന് നടന്‍ ടി.ജി രവി. നാടകവേദികളിലും സിനിമയിലും ഒരുപോലെ തിളങ്ങിയ ടി.ജി രവിയുടെ സിനിമായാത്ര തുടങ്ങിയിട്ട് 53വര്‍ഷങ്ങള്‍ പിന്നിട്ടു.
അടിയന്തരാവസ്ഥക്കാലത്ത് പലരെയും ഒളിവില്‍ കഴിയാനും യാത്ര ചെയ്യാനും താന്‍ സഹായിച്ചിട്ടുണ്ടെന്ന് നടന്‍ ടി.ജി രവി. നാടകവേദികളിലും സിനിമയിലും ഒരുപോലെ തിളങ്ങിയ ടി.ജി രവിയുടെ സിനിമായാത്ര തുടങ്ങിയിട്ട് 53വര്‍ഷങ്ങള്‍ പിന്നിട്ടു.
ഇപ്പോള്‍ ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥ കാലത്ത് താന്‍ പലരെയും ഒളിവില്‍ കഴിയാനും മറ്റും സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അന്ന് ചെറു പ്രായത്തിലെ ചോരത്തിളപ്പാണെന്നും ഇന്ന് അത് ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘അന്ന് ഒറ്റവാശിയേ ഉണ്ടായിരുന്നുള്ളൂ, നേതാക്കളെ കൃത്യമായി എത്തിക്കണം. അടിയന്തരാവസ്ഥയെ എതിര്‍ക്കണം, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി ചെയ്യണം. ഞാന്‍ സംവിധാനം ചെയ്ത ‘സാവധാന്‍’ എന്ന നാടകം അടിയന്തരാവസ്ഥക്കാലത്ത് കളിച്ചു. പൊലീസ് എസ്.പിക്ക് തിരക്കഥ നല്‍കി അനുവാദം വാങ്ങിയാണ് നാടകം അരങ്ങിലെത്തിച്ചത്. പക്ഷേ അവതരിപ്പിക്കാന്‍ നില്‍ക്കുന്ന സമയത്ത് റീജണല്‍ തിയറ്ററിന്റെ അവിടെ പൊലീസ് വന്നിരുന്നു,’ ടി.ജി രവി പറയുന്നു.
സംഭാഷണങ്ങള്‍ അവര്‍ നോക്കുമെന്നും കഥാപാത്രം തലയിലൂടെ സാരി ഇട്ടാല്‍ അതാരാണെന്ന് കാണുന്നവര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നിയന്ത്രണങ്ങളെ മറികടന്ന് നാടകം തന്ത്രപൂര്‍വം അവതരിപ്പിച്ചുവെന്നും ഇന്ന് സിനിമയുടെ പേര് പോലും എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് ഇവിടെ ഉള്ളതെന്നും ടി.ജി രവി കൂട്ടിച്ചേര്‍ത്തു.
‘സിനിമയ്ക്ക് നാളെ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചാല്‍ ഭയമുണ്ട്. ഭയപ്പെടുത്തി കീഴ്‌പെടുത്തുകയാണ് ചെയ്യുന്നത്. ലഹരിയുടെ ഉപയോഗം സിനിമയില്‍ മാത്രമല്ല, സമൂഹത്തിലാകെയുണ്ട്. പക്ഷേ, സാമൂഹ്യ ഉത്തരവാദിത്വമുള്ളവര്‍ എന്ന നിലയില്‍ സിനിമയിലുള്ളവര്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ അധിക ഉത്തരവാദിത്വമുണ്ട്’ ടി.ജി രവി പറയുന്നു.
മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
Content highlight: T.G. Ravi says he helped many people to go into hiding and travel during the Emergency