ഡമാസ്കസ് : ഇസ്രഈൽ ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സിറിയൻ ജനത.
ഫലസ്തീൻ തടവുകാരെ വധിക്കാൻ അനുമതി നൽകുന്ന ഇസ്രഈലിന്റെ പുതിയ നിയമത്തിനെതിരെയും, സിറിയൻ ഭൂപ്രദേശങ്ങളിലെ ഇസ്രഈൽ അധിനിവേശത്തിനെതിരെയുമാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നത്.
ഡമാസ്കസ് : ഇസ്രഈൽ ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സിറിയൻ ജനത.
ഫലസ്തീൻ തടവുകാരെ വധിക്കാൻ അനുമതി നൽകുന്ന ഇസ്രഈലിന്റെ പുതിയ നിയമത്തിനെതിരെയും, സിറിയൻ ഭൂപ്രദേശങ്ങളിലെ ഇസ്രഈൽ അധിനിവേശത്തിനെതിരെയുമാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നത്.
വെള്ളിയാഴ്ച ഡമാസ്കസിൽ തുടങ്ങിയ പ്രതിഷേധങ്ങൾ പിന്നീട് ദാരാ, ഖുനൈത്ര, അലപ്പോ, ലതാകിയ, ഹോംസ്, ഇദ്‌ലിബ് എന്നിവിടങ്ങളിലേക്കും യർമൂക്ക്, ഖാൻ അൽ – ഷെയ്ഖ് ഉൾപ്പെടെയുള്ള ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിലേക്കും ഇത് വ്യാപിച്ചു.
മെഴുകുതിരി തെളിച്ചുള്ള പദയാത്രകളിലും വിദ്യാർത്ഥി റാലികളിലും വൻ ജന പങ്കാളിത്തമായിരുന്നു.
അലപ്പോ സർവകലാശാലയിലെ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒത്തുചേർന്നു. ഫലസ്തീൻ, സിറിയൻ പതാകകളേന്തിയ വിദ്യാർഥികൾ ഫലസ്തീൻ അനുകൂല മുദ്രവാക്യങ്ങളും ഇസ്രഈൽ വിരുദ്ധ പ്ലക്കാർഡുകളും കൊണ്ട് വലിയ പ്രതിരോധം തീർത്തു.
തെക്കൻ സിറിയയിൽ, പ്രത്യേകിച്ച് ഗോലാൻ കുന്നുകൾക്ക് സമീപമുള്ള ഇസ്രഈൽ അധിനിവേശത്തിനെതിരെയുള്ള വർദ്ധിച്ചുവരുന്ന ജനരോഷവും ഈ പ്രതിഷേധങ്ങളിൽ പ്രതിഫലിച്ചു.
ഇസ്രഈൽ സൈന്യം നിരന്തരം അതിക്രമിച്ചു കയറുന്ന ഖുനൈത്രയിൽ ചില പ്രതിഷേധക്കാർ അതിർത്തി മേഖലകളിലേക്ക് നീങ്ങിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വെള്ളിയാഴ്ച തെക്കൻ സിറിയയിലെ ഖുനൈത്രയിൽ ഇസ്രഈൽ സൈന്യം ഒരു വാഹനത്തിന് നേരെ ഷെല്ലാക്രമണം നടത്തുകയും അതിനുള്ളിലുണ്ടായിരുന്നവർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സിറിയൻ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണത്തെ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം എന്ന് വിശേഷിപ്പിച്ച് അപലപിച്ചു.
ഈ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ സംയുക്തമായി ഇസ്രഈലിന്റെ നടപടികളെ അപലപിച്ചിരുന്നു.
Content Highlight: Syrian people against the Gaza genocide and the Israeli occupation