സ്വിറ്റ്‌സര്‍ലാന്റിലെ ബുര്‍ഖ നിരോധനം; വോട്ടെടുപ്പ് ഇന്ന്
world
സ്വിറ്റ്‌സര്‍ലാന്റിലെ ബുര്‍ഖ നിരോധനം; വോട്ടെടുപ്പ് ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 5:19 pm

ജെനീവ: സ്വിറ്റ്‌സര്‍ലാന്റിലെ പ്രദേശമായ സെയിന്റ് ഗാലണില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന്. ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിക്കാനുള്ള നീക്കത്തിലാണ് വോട്ടെടുപ്പ് നടക്കുക.

നേരത്തെ തന്നെ സ്വിറ്റ്‌സര്‍ലാന്റിലെ ടിഷിനോ പ്രവിശ്യയില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ മാതൃക പിന്തുടരാനാണ് സെയിന്റ് ഗാലണ്‍ പ്രവിശ്യയും ലക്ഷ്യമിടുന്നത്


ALSO READ: യുവാക്കളോട് പക്കവട കച്ചവടം നടത്താന്‍ പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്: അഖിലേഷ് യാദവ്


നേരത്തെ തന്നെ സുരക്ഷാ ഭീതി ഉണ്ടാക്കുന്ന വിധത്തില്‍ പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കരുതെന്ന നിയമം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇത് ഏര്‍പ്പെടുത്തിയത്.

രാജ്യവ്യാപകമായി ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തേണ്ടെന്ന് കഴിഞ്ഞ വര്‍ഷം സ്വിസ്സ് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. ഇത് ഓരോ പ്രദേശങ്ങള്‍ക്കും തീരുമാനിക്കാം എന്നായിരുന്നു നിലപാട്.


ALSO READ: മോഹന്‍ലാലിന്റെ പോസിറ്റിവ് എനര്‍ജി; ട്രോളുകള്‍ക്ക് അവസാനമില്ല


ഒരു പ്രാദേശിക പത്രം നടത്തിയ സര്‍വേയില്‍ 76 ശതമാനം ആളുകളും ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന വോട്ടെടുപ്പ് ബുര്‍ഖ നിരോധനം എന്ന തീരുമാനത്തിലേക്ക് വഴി വെട്ടും എന്നാണ് കരുതപ്പെടുന്നത്.