[]കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എം.പി തന്നെയാണ് തന്നെ പൊതുവേദിയില്‍ അപമാനിച്ചതെന്ന് നടി ശ്വേതാ മേനോന്‍ സ്ഥിരീകരിച്ചു.
എല്ലാ മാധ്യമങ്ങളും ഞാന്‍ അവിടെ വന്നിറങ്ങിയതുമുതലുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. അതില്‍ തന്നെ വ്യക്തമാണ് എന്നെ അപമാനിച്ച ആള്‍ ആരാണെന്ന്.
പീതാംബരക്കുറുപ്പ് തന്നെയാണ് ആ വ്യക്തി. ഞാനല്ല വേറെ രണ്ട് മദ്യപാനികളാണ് അപമര്യാദയായി പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ കള്ളം പറയില്ല.
എന്നോട് പലരും പറഞ്ഞു അപ്പോള്‍ തന്നെ അയാളുടെ മുഖത്ത് രണ്ട് അടി കൊടുക്കണമായിരുന്നു എന്ന്. എന്നാല്‍ ഞാന്‍ അവിടെ ചെന്നത് വിവാദങ്ങള്‍ ഉണ്ടാക്കാനല്ല. ആ ഒരു കാരണം കൊണ്ടാണ് അപ്പോള്‍ വലിയ രീതിയില്‍ പ്രതികരിക്കാതിരുന്നത്.
എന്റെ വര്‍ക്ക് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഇറങ്ങുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ചെയ്യുന്ന വര്‍ക്കിനോട് നൂറ് ശതമാനം നീതി പുലര്‍ത്തും.
പീതാംബരക്കുറുപ്പ് അവിടെ എന്തൊക്കെയാ ചെയ്യുന്നത് എവിടെയൊക്കെയാണ് പിടിക്കുന്നത് എന്നൊക്കെ ആ ദൃശ്യങ്ങള്‍ നോക്കിയാല്‍ മനസിലാകുമെന്നും ശ്വേത പറഞ്ഞു.
അവിടെ എത്തിയതുമുതല്‍ അവിടെ നിന്ന് ഇറങ്ങുന്നതുവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നെന്നും ശ്വേത പറഞ്ഞു.
