മധുരപ്രിയർക്ക് റവ കേസരി
Delicious
മധുരപ്രിയർക്ക് റവ കേസരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 5:24 pm

മധുരപ്രേമികളുടെ ഇഷ്ടവിഭവമാണ് റവ കേസരി.പേരു പോലെ തന്നെ സ്വാദിലും കേസരിയാണ് ഈ ഐറ്റം.

ചേരുവകൾ

റവ-ഒരു കപ്പ്
നെയ്യ്- മുക്കാൽ കപ്പ്
ചൂടുവെള്ളം- 2 കപ്പ്
പഞ്ചസാര-2 കപ്പ്
പാൽ-1 സ്പൂൺ
ഏലയ്ക്ക- 1 സ്പൂൺ
കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി-ആവശ്യത്തിന്

തയാറാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തിൽ ഉരുക്കിയ നെയ്യിലേക്ക് റവയിട്ട് ഇളക്കുക.വെള്ളമൊഴിച്ച് തുടരെ ഇളക്കണം.മിശ്രിതം കുറുകി വരുമ്പോൾ പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കണം.പഞ്ചസാര ഉരുകിച്ചേരുമ്പോൾ പാല് ചേർക്കാം.പിന്നീട് ഇതിലേക്ക് എലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി വറ്റിക്കണം.തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.മേമ്പൊടി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തെടുത്ത് ചേർത്താൽ കൂടുതൽ സ്വാദ് ലഭിക്കും.കേസരിക്കു നിറം വേണമെങ്കിൽ മഞ്ഞയോ ഓറഞ്ചോ ഫുഡ് കളർ ചേർക്കാം.