സെക്സിനെ കായിക ഇനമായി അംഗീകരിച്ച് സ്വീഡന്‍; ചാമ്പ്യന്‍ഷിപ്പ് നടത്തും
World News
സെക്സിനെ കായിക ഇനമായി അംഗീകരിച്ച് സ്വീഡന്‍; ചാമ്പ്യന്‍ഷിപ്പ് നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 8:22 pm

സ്റ്റോക്ക്‌ഹോം: ലൈംഗികബന്ധത്തെ കായിക ഇനമായി അംഗീകരിച്ച് സ്വീഡന്‍. സ്വീഡിഷ് സെക്സ് ഫെഡറേഷന്‍ എന്ന സംഘടന രാജ്യത്ത് സെക്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് ഫോറംഡെയ്ലി(Forumdaily) എന്ന വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ നിയമങ്ങള്‍ കാലക്രമേണ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റിനെ ഉദ്ധരിച്ചുള്ള ഫോറംഡെയ്ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ലൈംഗികത വളരെ വെല്ലുവിളി നിറഞ്ഞ ഒരു കായിക വിനോദമാണെന്നും ശക്തമായ വികാരങ്ങള്‍, ഭാവന, ശാരീരിക ക്ഷമത, സഹിഷ്ണുത എന്നിവ അതിനാവശ്യമാണെന്നും സ്വീഡിഷ് സെക്സ് ഫെഡറേഷന്‍ അഭിപ്രായപ്പെടുന്നു.

ഇതുവരെ സ്വീഡന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 പങ്കാളികളുടെ രജിസ്‌ട്രേഷന്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ അഞ്ച് വിധികര്‍ത്താക്കളും പ്രേക്ഷകര്‍ അടങ്ങുന്ന പാനലാണ് തീരുമാനിക്കുക.

ആദ്യത്തെ യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പ് സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍
ജൂണ്‍ എട്ട് മുതലായിരിക്കും നടക്കുക. ഓരോ വര്‍ഷവും പ്രേക്ഷകരുടെ ഫീഡ്ബാക്കിന് അനുസരിച്ച ചാമ്പ്യന്‍ഷിപ്പ് അപ്ഡേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.