സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു.
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു.
ചതുരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2024ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലബ്ബര്‍ പന്തിലെ വേഷം സ്വാസികക്ക് വലിയ ജനപ്രീതി നേടികൊടുത്തു.
സൂര്യയുടെ കൂടെ സ്വാസിക റെട്രോ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ‘അടുത്ത ഊഴം ഏത് വലിയ ഹീറോയ്‌ക്കൊപ്പമാണെന്ന’ ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി.
‘റെട്രോയില്‍ അഭിനയിച്ചുവെങ്കിലും അതില്‍ സൂര്യ സാറിനൊപ്പം കോമ്പിനേഷന്‍ രംഗങ്ങള്‍ ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകള്‍ എല്ലാം തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായതിനാല്‍, അമ്മ, ചേച്ചി കഥാപാത്രങ്ങളാണ് അധികവും. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഒരു വെബ്‌സീരീസിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും രണ്ട് സിനിമകള്‍ കൈവശമുണ്ട്‌സ,’ സ്വാസിക പറഞ്ഞു.
ഷാരൂഖ് ഖാന്‍ ലബ്ബര്‍ പന്ത് കണ്ടിട്ട് അത് റീമേക്ക് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേട്ടിരുന്നുവെന്നും റീമേക്ക് ചെയ്യുമ്പോള്‍ തന്റെ ഭാര്യ കഥാപാത്രമായി ലബ്ബര്‍ പന്തില്‍ അഭിനയിച്ച പെണ്ണുതന്നെ അഭിനയിക്കണം എന്നു പറഞ്ഞിട്ടുണ്ടെന്നും സ്വാസിക പറയുന്നു. ഹിന്ദി സിനിമയില്‍ ഷാരൂഖാന്റെ ജോഡിയാ വാന്‍ പോകുന്ന ആ ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നും നടി കൂട്ടിച്ചേര്‍ത്തു.
തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത് 2024ല്‍ പുറത്തെത്തിയ ലബര്‍ പന്തില്‍ ഹരീഷ് കല്യാണ്‍, ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി, സ്വാസിക, ബാല ശരവണന്‍, കാളി വെങ്കട്ട്, ഗീത കൈലാസം തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.
Content highlight: Swasika says Shah Rukh Khan had expressed his desire to remake Lubbar Pant movie and she is waiting for that day