എഡിറ്റര്‍
എഡിറ്റര്‍
‘ഒരു രാത്രി മദ്യപിച്ച് ലക്കില്ലാതെ അയാളെന്റെ മുറിയിലേക്ക് കടന്നു വന്നു’; തന്നെ സംവിധായകന്‍ പിന്നാലെ നടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സ്വരാ ഭാസ്‌കര്‍
എഡിറ്റര്‍
Tuesday 7th November 2017 6:38pm

മുംബൈ: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍. സിനിമാ സെറ്റില്‍ മുകളില്‍ നിന്നും താഴോട്ട് എന്ന രീതിയിലാണ് നടക്കുന്നതെന്നും താരം പറഞ്ഞു.

സിനിമ മേഖലയിലെ സാഹചര്യങ്ങള്‍ ലൈംഗിക ചൂഷണത്തിന് പറ്റിയതാണെന്നും ഇരകളെ നിശബ്ദരാക്കുകയാണെന്നും താരം തുറന്നടിച്ചു. തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞായിരുന്നു താരം സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് വ്യക്തമാക്കിയത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘ ഞാന്‍ തുടക്കക്കാരിയായിരുന്നു. 56 ദിവസത്തെ ഔട്ട് ഡോര്‍ ഷൂട്ടുണ്ടായിരുന്നു. വിദൂരമായ ഒരു പ്രദേശത്തായിരുന്നു ഷൂട്ട്. ഡിന്നറിന് ക്ഷണിച്ചും മെസേജ് അയച്ചും സംവിധായകന്‍ എന്നെ അപമാനിച്ചു. പകല്‍ മൊത്തം എന്റെ പിന്നാലെ നടന്നു രാത്രിയും. സീന്‍ ഡിസ്‌കസ് ചെയ്യാനാണെന്ന് പറഞ്ഞ് തന്റെ റൂമിലേക്ക് വരാന്‍ പറഞ്ഞു. ആദ്യ ദിവസം മുതല്‍ തന്നെ പ്രണയത്തെ കുറിച്ചും സെക്‌സിനെ കുറിച്ചുമെല്ലാം സംസാരിക്കാന്‍ തുടങ്ങി.’താരം പറയുന്നു.


Also Read: ‘ഭീകരവാദമെന്നല്ല തീവ്രവാദമെന്നാണ് പറഞ്ഞത്, ഹിന്ദുക്കളെ വേദനപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല’; നിലപാട് മയപ്പെടുത്തി കമല്‍ഹാസന്‍


‘ഒരു ദിവസം മദ്യപിച്ച് ലക്കില്ലാതെ അദ്ദേഹം എന്റെ മുറിയിലേക്ക് കടന്നു വന്നു. ഭയാനകമായിരുന്നു അത്.’ സ്വര കൂട്ടിച്ചേര്‍ത്തു. ‘ ഞാന്‍ ചെറുപ്പമായിരുന്നു. ഒറ്റയ്ക്കായിരുന്നു. പാക്ക് അപ്പിന് ശേഷം റൂമിലെത്തുമ്പോള്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്തായിരുന്നു മേക്ക് അപ്പ് അഴിച്ചിരുന്നത്. ഞാന്‍ ഉറങ്ങിയെന്ന് കരുതി അയാള്‍ എന്നെ വിളിക്കില്ലല്ലോ?.’ സ്വര പറയുന്നു.

തുടര്‍ന്ന് തന്നെ ശല്യം ചെയ്യരുതെന്നും അല്ലാത്ത പക്ഷം ചിത്രം ഉപേക്ഷിച്ച് പോകുമെന്നും പറഞ്ഞപ്പോള്‍ സംവിധായകന്‍ നിര്‍ത്തിയെന്നും എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക ശേഷം അയാള്‍ വീണ്ടും പിന്നാലെ കൂടിയെന്നും സ്വര പറയുന്നു. ഒടുവില്‍ നിര്‍മ്മാതാവിനോട് പറഞ്ഞ സുരക്ഷയ്ക്ക് ആളെ നിര്‍ത്തുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement