എഡിറ്റര്‍
എഡിറ്റര്‍
2019 മുന്‍പ് അയോധ്യയില്‍ രാമക്ഷേത്രമുയരും; സ്വാമി ബ്രഹ്മ യോഗാനന്ദയുടെ പ്രവചനം സാധ്യമാകുമെന്നും യു.പി ആരോഗ്യമന്ത്രി
എഡിറ്റര്‍
Friday 29th September 2017 12:46pm

ലഖ്‌നൗ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച സ്വാമി ബ്രഹ്മ യോഗാനന്ദ 2019 ന് മുന്‍പായി യു.പിയില്‍ വലിയ രാമക്ഷേത്രം ഉയരുമെന്ന് പ്രഖ്യാപിച്ചതായി യു.പിയിലെ ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ്. മുന്‍പ് രാമക്ഷേത്രം ഉയരുന്നതിനെ എതിര്‍ത്തിരുന്ന പലരും ഇപ്പോള്‍ ക്ഷേത്രം വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘മോദി ജീ പ്രധാനമന്ത്രിയാകുമെന്ന് സ്വാമി ബ്രഹ്്മ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ 2019 ന് മുന്‍പായി രാമക്ഷേത്രം ഉയരുമെന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ സാഹചര്യം മാറിയിരിക്കുന്നു. മുന്‍പ് ക്ഷേത്രത്തെ എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ ക്ഷേത്രം വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നു.’- സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


Dont Miss ഒരു തവണയെങ്കിലും ജനങ്ങളെ അഭിമുഖീകരിച്ച് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം; മോദിയോട് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ


യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദിപാവലി ആഘോഷങ്ങള്‍ അയോധ്യയില്‍ വിപുലമായി നടത്തുമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

അയോധ്യയിലെ സരയൂ നദീ തീരത്ത് വെച്ചാണ് ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. പരിപാടിയില്‍ യോഗിയും ഗവര്‍ണര്‍ രാംനാഥ് കോവിന്ദും കാബിനറ്റിലെ മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കുമെടുക്കുമെന്നും അറിയിച്ചിരുന്നു. അടുത്തിടെ രണ്ട് തവണ അയോധ്യസന്ദര്‍ശിച്ച് യോഗി തന്റെ സന്ദര്‍ശനം ഇനി പതിവാക്കുമെന്ന് കൂടി പറഞ്ഞിരുന്നു.

Advertisement