ബ്യാരി മോഷണം: സുവീരന്‍- Exclusive Interview
Dool Talk
ബ്യാരി മോഷണം: സുവീരന്‍- Exclusive Interview
ന്യൂസ് ഡെസ്‌ക്
Sunday, 18th March 2012, 12:26 am

സുവീരന്‍/ജിന്‍സി ബാലകൃഷ്ണന്‍

 

കാസര്‍­കോ­ടി­ന്റെ ഒ­രു കോ­ണില്‍ ക­ഴി­ഞ്ഞി­രു­ന്ന ബ്യാ­രി­ക­ളെയും അ­വ­രു­ടെ ഭാ­ഷ­യെയും നാ­ലാള്‍ അ­റി­യ­ട്ടെ­യെ­ന്ന ഉ­ദ്ദേ­ശ­ത്തോ­ടെ­യാ­ണ് ടി.എ­ച്ച്. അല്‍­ത്താ­ഫ് ബ്യാ­രി­യെ­ന്ന ചി­ത്ര­മെ­ടു­ക്കാന്‍ സുവീരനോട് പറഞ്ഞത്. എ­ന്നാല്‍ ബ്യാ­രി പു­റ­ത്തി­റ­ങ്ങി­യ­പ്പോള്‍ മി­ക്ക മ­ല­യാ­ളി­കളും ചി­ന്തിച്ച­ത് സു­വീ­ര­നെ­ക്കു­റി­ച്ചാണ്. ഒ­രു രാ­ത്രി­കൊ­ണ്ട് താ­ര­മാ­യ സു­വീ­രനെ.

ആ­രാ­ണ് സു­വീ­രന്‍ എ­ന്ന് ഭൂ­രിപ­ക്ഷം മ­ല­യാ­ളി­കളും ചോ­ദി­ച്ച സ­മയ­ത്ത് ച­ു­രുക്കും വ­രു­ന്ന നാ­ട­ക പ്ര­ണ­യി­കള്‍­ക്ക് ആ പേ­ര് സു­പ­രി­ചി­ത­മാ­യി­രു­ന്നു. സി­നി­മ­യു­ടെയ­ത്ര ഗ്ലാ­മ­ര്‍ നാ­ട­ക­ത്തി­നില്ലാ­ത്ത­തി­നാല്‍ സു­വീ­രന്‍ എ­ന്ന ക­ലാ­കാര­ന്റെ പേ­ര് മ­ല­യാ­ളി­ക­ള്‍ ഓര്‍­ത്തു­വെ­ച്ചില്ല. ­സു­വീര­നെ രേ­ഖ­പ്പെ­ടുത്തി­യ ഭ­ര­ത­വാ­ക്യ­വും ആ­യു­സ്സി­ന്റെ പു­സ്­തവു­മൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നിട്ടും ക­ഥ പ­റ­യു­മ്പോള്‍ എ­ന്ന ചി­ത്ര­ത്തി­ലെ സം­വി­ധാ­യ­കന്‍ എ­ന്ന് പറ­ഞ്ഞ് പറ­ഞ്ഞ് പ­രി­ച­യ­പ്പെ­ടു­ത്തേ­ണ്ട അ­വ­സ്ഥ­വ­രെ­യെ­ത്തി.

ആ­ദ്യ സി­നി­മ­യി­ലൂ­ടെ അം­ഗീ­കാ­ര­ങ്ങ­ളു­ടെ നെ­റു­ക­യി­ലെത്തി­യ സു­വീ­ര­നാ­ണ് ഇ­പ്പോള്‍ സി­നിമാ­ലോക­ത്തെ ചര്‍­ച്ച­വി­ഷ­യം. സി­നി­മ­യെയും നാ­ട­ക­ത്തെയും കു­റി­ച്ച് സു­വീ­രന്‍ സം­സാ­രി­ക്കുന്നു.

സു­വീരന്‍ ബ്യാ­രി സിനി­മ ചെ­യ്യു­ന്ന സ­മയ­ത്ത് പ്രാ­ദേ­ശി­ക­മാ­യി പ­ല എ­തിര്‍­പ്പു­കളും നേ­രി­ടേ­ണ്ടി വ­ന്നി­ട്ടു­ണ്ടെ­ന്ന് പ­ല­യി­ട­ങ്ങ­ളിലും നി­ങ്ങള്‍ പ­റ­ഞ്ഞി­ട്ടുണ്ട്. എ­ന്താ­യി­രു­ന്നു ആ എ­തിര്‍­പ്പി­നു­ള്ള കാ­രണം?

സി­നി­മ കാ­ണു­ന്ന­തി­നെയും സി­നി­മ­യെയു­മൊ­ക്കെ എ­തിര്‍­ക്കു­ന്ന ഒ­രു കൂ­ട്ടം ആ­ളു­ക­ള്‍­ക്കി­ട­യി­ലാ­ണ് അ­വ­രു­ടെ ക­ഥ പ­റ­യു­ന്ന ബ്യാ­രി­യെ­ന്ന ചി­ത്ര­വു­മാ­യി ഞാന്‍ പോ­കു­ന്ന­ത്. ആ സാ­ഹ­ച­ര്യ­ത്തില്‍ നേ­രി­ടേ­ണ്ട പ്ര­ശ്‌­ന­ങ്ങ­ളെല്ലാം എ­നിക്കും അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി വ­ന്നി­ട്ടുണ്ട്. ചിത്രം തു­ട­ങ്ങു­ന്ന സ­മ­യ­ത്തല്ല, മ­റി­ച്ച് ചി­ത്രീ­കര­ണം ഏ­റെ­ക്കു­റെ അ­വ­സാ­നി­ക്കാറാ­യ സ­മ­യ­ത്താ­യി­രുന്നു ഈ പ്ര­ശ്‌­ന­ങ്ങള്‍.

ചി­ത്രീ­കര­ണം തു­ടങ്ങി­യ സ­മയ­ത്ത് ഇ­തി­ന്റെ ക­ഥ ഏ­റെ­ക്കു­റെ ഇ­താ­ണ് എ­ന്ന് ആ­ളു­കള്‍ തി­രി­ച്ച­റി­ഞ്ഞി­രുന്നു. മ­ത­പ­രമാ­യ ആ­ചാ­ര­ങ്ങ­ളില്‍ അ­ടി­യുറ­ച്ച് വി­ശ്വ­സി­ക്കു­ന്ന ഇ­വര്‍­ക്കി­ട­യില്‍ ഈ സിനി­മ മ­ത­വി­ശ്വാ­സ­ത്തി­ന് എ­തി­രാ­ണെ­ന്ന ത­ര­ത്തില്‍ പ്ര­ച­ര­ണ­മു­ണ്ടായി. എ­ന്നാല്‍ പ്ര­ശ്‌ന­ങ്ങ­ളൊ­ന്നും വ­ഷ­ളാ­ക്കാ­തെ ചി­ല ടാക്റ്റിക്‌സുകള്‍ പ്ര­യോ­ഗി­ച്ച് സിനി­മ പൂ­ര്‍­ത്തി­യാക്കി. പ­ള്ളി­കള്‍ വ­രെ ബ്യാ­രി­യില്‍ ലൊ­ക്കേ­ഷ­നാ­യി­ട്ടുണ്ട്. അ­വ­രു­ടെ പ­ള്ളി­ക­ളും, അ­ചാ­ര­ങ്ങളു­മൊ­ക്കെ കാ­ണി­ക്കേണ്ട­ത് ആ­വ­ശ്യ­മാ­യി­രു­ന്നു.

സാ­റാ അ­ബൂ­ബ­ക്ക­റി­ന്റെ ച­ന്ദ്ര­ഗി­രി­യു­ടെ തീര­ത്ത് എന്ന നോ­വ­ലി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണ് ബ്യാ­രി­യു­ടെ തിര­ക്ക­ഥ ത­യ്യാ­റാ­ക്കി­യ­തെ­ന്ന ആ­രോ­പ­ണ­മു­ണ്ട­ല്ലോ. അ­തി­നെ­ക്കു­റിച്ച്?

അ­വ­രു­ടെ നോ­വ­ലില്‍ നിന്നും ഞാന്‍ മോ­ഷ്ടി­ച്ച­താണ്. അ­തി­നെ­ക്കു­റി­ച്ച് എ­നി­ക്കി­തേ പ­റ­യാ­നുള്ളൂ.

ബ്യാ­രി ചെ­യ്യു­ന്ന­തി­ന് മു­മ്പ് നി­രവ­ധി ത­വ­ണ സിനി­മ സം­വി­ധാ­നം ചെ­യ്യാന്‍ ഒ­രു­ങ്ങി­യി­രു­ന്ന­ല്ലോ. അ­തെല്ലാം പാ­തി­വ­ഴി­യില്‍വ­ച്ച് ഉ­പേ­ക്ഷി­ച്ച­തെ­ന്താണ്?

ബ്യാ­രി­ക്ക് മു­മ്പ് ചി­ല സി­നി­മ­കള്‍ ചെ­യ്യാ­നു­ള്ള ചര്‍­ച്ച ന­ട­ന്നി­രു­ന്നു. അ­തെല്ലാം പാ­തി­വ­ഴി­യില്‍ മു­ട­ങ്ങി­പ്പോയി. സിനി­മ മാ­ത്ര­മല്ല എ­ന്റെ പ­ല നാ­ട­ക­ങ്ങ­ളു­ടെ കാ­ര്യ­ത്തിലും ഇങ്ങ­നെ സം­ഭ­വി­ച്ചി­ട്ടു­ണ്ട്. മ­മ്മൂ­ട്ടി­യു­ടെ ഡേ­റ്റ് കി­ട്ട­യിട്ടു­പോലും ഒ­രു ചിത്രം ന­ട­ക്കാ­തെ പോയി. മി­ക്കതും ഉ­പേ­ക്ഷി­ക്കേ­ണ്ടി വന്ന­ത് പ്രൊ­ഡ്യൂ­സര്‍­മാര്‍ പി­ന്മാ­റിയ­ത് കൊ­ണ്ടാ­ണ്. മ­റ്റെല്ലാ കാ­ര്യ­ങ്ങളും ശ­രി­യാ­കു­മ്പോള്‍ പ്രൊ­ഡ്യൂ­സര്‍ പെ­ട്ടെ­ന്ന് പി­ന്മാ­റും. എ­ന്നില്‍ വി­ശ്വാ­സ­മില്ലാ­ത്തതു­കൊ­ണ്ടാ­വാം. അ­വര്‍ ഇ­തി­നെ ബി­സി­ന­സാ­യാ­ണ് കാ­ണു­ന്നത്. മു­ടക്കി­യ പ­ണം തി­രി­ച്ചു­കിട്ട­ണം എ­ന്ന ല­ക്ഷ്യ­മേ­യു­ള്ളൂ.

ന­വാ­ഗത­രെ മ­ലയാ­ള സിനി­മ സ്വാഗ­തം ചെ­യ്യു­ന്നു­ണ്ടോ?

ന­വ­ഗാ­തര്‍­ക്ക് സി­നി­മ­യില്‍ മാ­ത്ര­മല്ല എല്ലാ മേ­ഖ­ല­യി­ലും ത­ട­സ­ങ്ങള്‍ നേ­രി­ടേ­ണ്ടി വ­രും. പു­തി­യ­തി­നെ പെ­ട്ടെ­ന്ന് സ്വീ­ക­രി­ക്കാന്‍ എല്ലാ­വ­ര്‍ക്കും മ­ടി­യാ­ണ്. ഭൂ­മി ഉ­രു­ണ്ട­താ­ണെ­ന്ന് സ­മ്മ­തി­ക്കാന്‍ ക­ത്തോ­ലി­ക്കാ സ­ഭ ത­യ്യാ­റാ­യ­ത് 1998ലോ മറ്റോ മാ­ത്ര­മാ­ണ്. ഏ­ത് രം­ഗ­ത്താ­യാലും പു­തി­യതി­നോ­ടു­ള്ള സ­മീപ­നം ഇ­താണ്. സി­നി­മ­യിലും അ­തു­ത­ന്നെ­യാ­ണ് സം­ഭ­വി­ച്ച­ത്.

ക­ഴി­ഞ്ഞ­ദിവ­സം ബ്യാ­രി­യില്‍ റഹീം എ­ന്ന­യാള്‍­ക്കു­നേ­രെ ആ­ക്ര­മ­ണ­മു­ണ്ടാ­യ­ല്ലോ. ഇ­യാള്‍ ബ്യാ­രി­യെ­ന്ന സി­നി­മ­യി­ലെ സ­ഹ­ന­ടന്‍ കൂ­ടി­യാ­ണ്. സി­നി­മ­യു­മാ­യി ഈ പ്ര­ശ്‌­ന­ത്തി­ന് എ­ന്തെ­ങ്കിലും ബ­ന്ധ­മുണ്ടോ?

ഇ­തി­നെ­ക്കു­റി­ച്ച് ഞാന്‍ അ­ന്വേ­ഷിച്ചു­കൊ­ണ്ടി­രി­ക്കു­ക­യാണ്. ഇ­തുവ­രെ എ­നി­ക്ക് മ­ന­സി­ലാ­ക്കാന്‍ ക­ഴിഞ്ഞത് ഈ പ്ര­ശ്‌­ന­ത്തി­ന് സി­നി­മ­യു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നാണ്. മു­സ്‌ലീം­കള്‍ ഒ­രു­പാ­ടു­ള്ള സ്ഥ­ല­മാ­ണ് ബ്യാ­രി. ആ­ക്ര­മി­ക്ക­പ്പെ­ട്ട­യാള്‍ ബി.ജെ.പി­ക്കാ­ര­നാണ്. മു­സ്‌ലീം­ക­ളാ­ണ് ആ­ക്ര­മി­ച്ച­തെ­ന്നാ­ണ് എ­നി­ക്ക് കിട്ടി­യ വി­വരം.

ബ്യാ­രി­യില്‍ നാ­ദി­റ­യെ­ന്ന ക­ഥാ­പാ­ത്ര­ത്തെ അ­വ­ത­രി­പ്പി­ക്കാന്‍ മല്ലിക­യെ തി­ര­ഞ്ഞെ­ടു­ക്കാന്‍ കാരണം?

ബ്യാ­രി­യില്‍ നാ­ദി­റ­യെ­ന്ന ക­ഥാ­പാ­ത്ര­ത്തെ അ­വ­ത­ര­പ്പി­ക്കാന്‍ മല്ലി­ക­യാ­ണ് ആദ്യം എ­ന്റെ മ­ന­സില്‍ വ­ന്ന­ത്. ഇ­തില്‍ മല്ലി­ക­യു­ടെ കു­ട്ടി­ക്കാ­ലം അ­വ­ത­രി­പ്പി­ക്കു­ന്ന ഒ­രു കു­ട്ടി­യുണ്ട്. എ­ന്റെ ചി­ല നാ­ട­ക­ങ്ങളി­ലൊ­ക്കെ അ­ഭി­ന­യി­ച്ച കു­ട്ടി­യാ­ണ്. 13 വ­യ­സു­ള്ള ഈ കു­ട്ടി­യു­ടെ മു­ഖ­ച്ഛാ­യ­യി­ലു­ള്ള­യാള്‍ വേ­ണ­മാ­യി­രു­ന്നു മു­തിര്‍­ന്ന നാ­ദിറ­യെ അ­വ­ത­രി­പ്പി­ക്കാന്‍. മല്ലി­ക­യു­ടെ മു­ഖ­ത്തി­ന് ആ കു­ട്ടി­യു­ടേ­തു­മാ­യി നല്ല രൂ­പ­സാ­ദൃ­ശ്യ­മു­ണ്ട്. പ്രൊ­ഡ­ക്ഷന്‍ എ­ക്‌­സി­ക്യ­ട്ടീ­വ് വ­ഴി മല്ലി­ക­യു­മായി ബ­ന്ധ­പ്പെ­ട്ട­പ്പോള്‍ അ­വര്‍ ഇ­പ്പോള്‍ അവൈലബിള്‍ അ­ല്ലെ­ന്നാ­ണ് അ­റി­യാന്‍ ക­ഴി­ഞ്ഞത്. മ­ദ്രാ­സില്‍ തി­ര­ക്കി­ലാ­ണെ­ന്ന് പ­റഞ്ഞു. പി­ന്നെ അ­വര്‍ ചോ­ദി­ച്ച പ്ര­തി­ഫ­ലവും കൂ­ടു­ത­ലാ­യി­രു­ന്നു.

തു­ടര്‍­ന്ന് ന­വ്യാ­നായ­രെ സ­മീ­പി­ച്ചു. ന­വ്യ വലി­യ പ്ര­തിഫ­ലം ആ­വ­ശ്യ­പ്പെ­ട്ടു. ഒ­ടുക്കും പ­റ­ഞ്ഞ് പറ­ഞ്ഞ് പ്രൊ­ഡ്യൂ­സര്‍ വാ­ഗ്­ദാ­നം ചെ­യ്­ത­തി­നേ­ക്കാള്‍ 5,0000 രൂ­പ അ­ധി­ക­മെ­ത്തി­ച്ചെ­ങ്കിലും അ­ത് നല്‍­കാന്‍ പ്രൊ­ഡ്യൂ­സര്‍ ത­യ്യാ­റാ­യി­രു­ന്നില്ല. അങ്ങ­നെ സിനി­മ മു­ട­ങ്ങി­ക്കി­ട­ക്കു­മ്പോ­ഴാ­ണ് മല്ലിക­യെ ന­ന്നാ­യി അ­റി­യു­ന്ന എ­ന്റെ സു­ഹൃ­ത്ത് എ­ന്നെ കാ­ണാ­നെ­ത്തു­ന്ന­ത്. സി­നി­മ­യു­ടെ കാര്യം എ­വി­ടെ­യെ­ത്തി­യെ­ന്ന് ചോ­ദി­ച്ച­പ്പോള്‍ ന­ടി­യെ ഇ­തുവ­രെ കി­ട്ടി­യി­ല്ലെ­ന്ന് ഞാന്‍ പ­റഞ്ഞു. മല്ലി­ക­യെ­യാ­ണ് ഞാ­ന്‍ മ­ന­സില്‍ ക­ണ്ട­തെന്നും അ­വര്‍ തി­ര­ക്കി­ലാ­ണെ­ന്നാ­ണ് പ­റ­ഞ്ഞ­തെന്നും ഞാന്‍ അവ­നെ അ­റി­യിച്ചു. മല്ലി­ക തി­ര­ക്കി­ലൊ­ന്നു­മല്ല അ­വ­രി­പ്പോള്‍ തൃ­ശൂ­രു­ണ്ടെ­ന്ന് അ­വ­നാ­ണ് എ­ന്നോ­ട് പ­റ­ഞ്ഞത്. ഉട­നെ ത­ന്നെ അവ­ന്റെ ഡ­യ­റി­യില്‍ നിന്നും ഫോണ്‍ ന­മ്പര്‍ നോ­ക്കി ഡ­യല്‍ ചെ­യ്­ത് ഫോണ്‍ എ­ന്റെ ക­യ്യില്‍ ത­ന്നു പറ­ഞ്ഞു നീ സം­സാ­രി­ച്ചു നോ­ക്ക് എ­ന്ന്.

ഞാന്‍ കാര്യം പ­റ­ഞ്ഞ­പ്പോള്‍ ഇ­ക്കാര്യം പറ­ഞ്ഞ് ആരും എ­ന്നെ സ­മീ­പി­ച്ചി­ട്ടി­ല്ലെ­ന്നാ­യി­രു­ന്നു മ­റു­പടി. ക­ഥ പ­റ­ഞ്ഞ­പ്പോള്‍ ഇതു­പോ­ലു­ള്ള വേ­ഷ­ങ്ങള്‍ ചെ­യ്യാന്‍ ത­നി­ക്ക് വലി­യ താല്‍­പ­ര്യ­മാ­ണെന്നും പ­റഞ്ഞു. ഞ­ങ്ങള്‍ നല്‍­കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്ന പ്ര­തിഫ­ലം പറ­ഞ്ഞ് ഉ­റ­പ്പി­ക്കു­കയും ചെ­യ്തു.

ചി­ത്ര­ത്തി­ന്റെ അ­വസാ­ന ഭാ­ഗം മല്ലി­ക­യു­ടെ എ­തിര്‍­പ്പി­നെ തു­ടര്‍­ന്ന് ഉ­പേ­ക്ഷി­ക്കേ­ണ്ടി വ­ന്നെ­ന്ന് പ­റ­ഞ്ഞി­ട്ടു­ണ്ട്. എ­ന്താ­യി­രു­ന്നു മല്ലി­ക എ­തിര്‍­ക്കാന്‍ കാരണം?

ചി­ത്ര­ത്തി­ന്റെ അ­വ­സാ­ന ഭാ­ഗം ഷൂ­ട്ട് ചെ­യ്യു­ന്ന സ­മയ­ത്ത് ഞാ­നു­മാ­യി ബ­ന്ധ­മില്ലാ­ത്ത ചി­ല പ്ര­ശ്‌­ന­ങ്ങള്‍ വന്നു. പ്രൊ­ഡ്യൂ­സ­റൊ­ക്കെ ബ­ന്ധ­പ്പെ­ട്ട ചി­ല പ്ര­ശ്‌­നം. അ­വസാ­ന ഭാഗ­ത്ത് മല്ലി­ക ന­ഗ്ന­യാ­യി ചെ­യ്യേ­ണ്ട സീ­നു­ണ്ടാ­യി­രു­ന്നു. ഭാ­ഗി­ക­മാ­യി മ­റ­യ്­ക്കു­മെ­ങ്കി­ലും ആ സ­മയ­ത്ത് ആ സീന്‍ ചെ­യ്യാന്‍ മല്ലി­ക വി­സ­മ്മ­തിച്ചു. ഒ­രു പ­ക്ഷെ അ­ത് ചെ­യ്­തി­രു­ന്നെ­ങ്കില്‍ മി­ക­ച്ച ന­ടി­യാ­യി മല്ലി­ക തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടേ­നെ. അ­വാര്‍­ഡ് വാര്‍­ത്ത പു­റ­ത്തു­വ­ന്ന­ശേ­ഷം മല്ലി­ക ഇ­ക്കാര്യം എ­ന്നോ­ട് പ­റ­യു­കയും ചെ­യ്­തി­രു­ന്നു.

സെ­ക്‌­സ് എ­ന്നു പ­റ­യു­ന്ന­തൊ­രു ലാംഗ്വേജ് ആ­ണ്. അ­ത് ക­മ്മ്യൂ­ണി­ക്കേഷ­ന്റെ ഭാ­ഗ­മാ­ണ്. എ­ന്റെ സി­നി­മ­ക­ളിലും നാ­ട­ക­ങ്ങ­ളി­ലും സെ­ക്‌­സി­ന് ഞാന്‍ സ്ഥാ­നം നല്‍­കാ­റുണ്ട്. ചി­ല കാ­ര്യ­ങ്ങള്‍ ക­മ്മ്യൂ­ണി­ക്കേ­റ്റ് ചെ­യ്യാ­നാ­ണ് സെ­ക്‌­സ് ഉ­പ­യോ­ഗി­ക്കു­ന്നത്. ന­ഗ്ന­ത­യ്­ക്കും ഭാ­ഷ­യുണ്ട്. ഇ­തി­നെ­ക്കു­റി­ച്ച് ഒ­രു­പാ­ട് അ­ന്വേ­ഷി­ക്കു­കയും പഠി­ക്കാന്‍ ശ്ര­മി­ക്കു­കയും ചെ­യ്­തി­ട്ടുള്ള ആ­ളാ­ണ് ഞാന്‍. അല്ലാ­തെ ആ­ളുക­ളെ ആ­കര്‍­ഷി­ക്കാന്‍ വേ­ണ്ടി­യല്ല ഞാന്‍ ഇത്ത­രം രം­ഗ­ങ്ങള്‍ ഉ­പ­യോ­ഗി­ക്കു­ന്ന­ത്.

മല്ലി­ക വി­സ­മ്മ­തി­നെ തു­ടര്‍­ന്ന് ആ രം­ഗ­ങ്ങള്‍ ഒ­ഴി­വാ­ക്കു­ക­യാ­യി­രുന്നു. അ­വസാ­ന ഘ­ട്ട­മാ­യി­രു­ന്ന­തി­നാല്‍ ത­ന്നെ ഏ­റെ തി­ര­ക്കി­ലാ­യി­രുന്നു. അ­തി­നാല്‍ അ­വി­ടെ വി­ട്ടു­വീഴ്­ച ചെ­യ്യേ­ണ്ടി­വന്നു.

സാ­മ്പ­ത്തി­കവും മ­ത­പ­ര­വു­മാ­യ വ­ലു­പ്പ­ച്ചെ­റു­പ്പ­ങ്ങ­ളാ­ണ് മ­ലയാ­ള സി­നിമ­യെ ഭ­രി­ക്കു­ന്ന­തെ­ന്ന് ഒ­രു അ­ഭു­മു­ഖ­ത്തില്‍ പ­റ­യു­ക­യു­ണ്ടായി. എ­ന്താ­ണ് അ­ങ്ങ­നെ പ­റ­യാന്‍ കാരണം?

അ­ത് അ­ങ്ങ­നെ­യല്ല ഞാ­നു­ദ്ദേ­ശി­ച്ചത്. മ­ലയാ­ള സി­നി­മ­യു­ടെ ഒ­രു ഹൈ­റാര്‍­ക്കി­യു­ണ്ട്. നൂ­റ് രൂ­പ പ്ര­തിഫ­ലം പ­റ്റു­ന്ന­വരും ഒ­രു കോ­ടി രൂ­പ പ്ര­തിഫ­ലം പ­റ്റു­ന്ന­വരും ഒ­രേ ത­ട്ടില്‍ പ­ണി­യെ­ടു­ക്കു­ന്ന സ്ഥ­ല­മാ­ണിത്. സാ­മ്പ­ത്തി­കമാ­യ വ­ലു­പ്പ­ച്ചെ­റു­പ്പ­ങ്ങള്‍ എല്ലാ മേ­ഖ­ല­യിലും ഉ­ണ്ടാ­വാം. സി­നി­മ­യില്‍ അ­ത് കു­റേ­ക്കൂ­ടി പ്ര­ക­ട­മാ­ണെ­ന്നാ­ണ് ഉ­ദ്ദേ­ശി­ച്ച­ത്.

അ­ധ­കൃ­ത­ത്വവും അ­ന്ധ­വി­ശ്വാ­സവും ഒ­രു­പാ­ടു­ള്ള മേ­ഖ­ല­യാ­ണിത്. ഇ­പ്പോഴും സി­നി­മ തു­ട­ങ്ങു­ന്ന­തി­ന് മു­മ്പ് തേ­ങ്ങ­യുട­ച്ചേ ചെയ്യൂ. ജ്യോ­ത്സ്യ­നെ ക­ണ്ട­ശേ­ഷ­മാ­ണ് സി­നി­മ­യു­ടെ പേ­രി­ന്റെ ആ­ദ്യാക്ഷ­രം പ­ലരും തീ­രു­മാ­നി­ക്കു­ന്ന­ത്.

നാ­ട­ക­കൃ­ത്ത് എ­ന്ന നി­ല­യി­ല്‍ പേ­രെ­ടു­ത്ത­യാ­ളാണ്. ഇ­പ്പോള്‍ സി­നി­മ­യിലും അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു. ഏ­ത് നി­ല­യില്‍ തു­ട­രാ­നാ­ണ് തീ­രു­മാനം?

അ­ടി­സ്ഥാ­ന­പ­ര­മാ­യി ഞാ­നൊ­രു ക­ലാ­കാ­ര­നാണ്. ക­ലാ­കാര­നെ സം­ബ­ന്ധി­ച്ച് സെല്‍­ഫ് എ­ക്‌­സ്­പ്ര­ഷ­നാ­ണ് ക­ല. ലിയനാഡോ ഡാ­വി­ഞ്ചി­യെ അ­റി­യില്ലേ, അ­ദ്ദേ­ഹം ചി­ത്ര­കാ­ര­നാ­യി­രുന്നു, ശാ­സ്­ത്ര­ജ്ഞ­നാ­യി­രുന്നു, വൈ­ദ്യ­നാ­യി­രുന്നു. ടാ­ഗോ­റി­ല്ലേ അ­ദ്ദേ­ഹം എ­ഴു­ത്തു­കാ­ര­നും, സം­ഗീ­ത­ജ്ഞനു­മൊ­ക്കെ­യാ­യി­രുന്നു. എ­ന്നാല്‍ ര­വീ­ന്ദ്രനാ­ഥ ടാ­ഗോര്‍ എ­ന്ന പേ­രാ­ണ് ന­മ്മള്‍ മ­ന­സി­ല്‍ സൂ­ക്ഷി­ക്കു­ന്നത്. ആര്‍­ട്ട് വ്യ­ത്യ­സ്­ത­മാണ്. ആര്‍­ട്ടി­സ്റ്റി­ന്റെ പേ­രാ­ണ് ച­രി­ത്ര­ത്തില്‍ രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ടു­ക. അ­യാ­ളെ എ­ക്‌­സ്­പ്ര­സ് ചെ­യ്യാ­നുള്ള മാ­ധ്യ­മ­മാ­ണ് കല.

എ­ന്നെ സം­ബ­ന്ധി­ച്ച് എ­നി­ക്ക് സ്വ­യം എ­ക്‌­സ്­പ്ര­സ് ചെ­യ്യാ­നു­ള്ള മാര്‍­ഗ­ങ്ങ­ളാ­ണ് നാ­ട­കവും സി­നി­മ­യും. രണ്ടും എ­നി­ക്കി­ഷ്ട­മാണ്. നാ­ട­ക­മാ­ണ് ശ­രിയാ­യ ഭാ­ഷ. എ­ക്‌­സ്­പ്ര­ഷന്‍ മീ­ഡിയം. സിനി­മ ഒ­രേ­സ­മയ­ത്ത് ഒ­രു­പാ­ട് പേര്‍­ക്ക് കാ­ണാം. ഇ­വി­ടെ­യി­രു­ന്ന് ഞാന്‍ കാ­ണു­ന്ന സിനി­മ അ­തേ സമ­യം അ­മേ­രി­ക്ക­യി­ലി­രു­ന്ന് മ­റ്റൊ­രാള്‍­ക്ക് കാ­ണാന്‍ ക­ഴി­യും. എ­ന്നാല്‍ നാട­കം എന്ന­ത് ജീവ­ന്റെ ക­ല­യാ­ണ്. ജീ­വ­നു­ണ്ടെ­ങ്കി­ലേ അ­തി­ന് നി­ല­നില്‍­പ്പു­ള്ളൂ.

സി­നി­മ­യില്‍ അ­വാര്‍­ഡ് കി­ട്ടി ദി­വ­സ­ങ്ങള്‍­ക്കു­ള്ളില്‍ പ്ര­ശ­സ്­ത­നായി. അ­തി­ന് മു­മ്പ് നാ­ട­ക­ങ്ങ­ളില്‍ നി­രവ­ധി അം­ഗീ­കാ­ര­ങ്ങള്‍ നേടി­യ ആ­ളാ­ണ് നിങ്ങള്‍. ആ സ­മയ­ത്ത് കി­ട്ടാ­ത്ത പ­രി­ഗ­ണ ഇ­പ്പോള്‍ ല­ഭി­ക്കു­മ്പോള്‍ സ­ന്തു­ഷ്ട­നാണോ?

നാട­കം ചെ­യ്­തി­രു­ന്ന സ­മയ­ത്ത് ഞാന്‍ അ­ന്തര്‍­ദേ­ശീ­യ ത­ല­ത്തില്‍ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട­യാ­ളാണ്. ആ­സ്­ത്രി­യ­യില്‍ ഒ­രു മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക ഒ­രു പു­സ്ത­കം ത­യ്യാ­റാ­ക്കു­ന്ന­തി­നാ­യി ര­ണ്ട് മൂ­ന്ന് ദിവ­സം എ­ന്റെ പിറ­കെ ന­ട­ന്നി­രു­ന്നു. ന­മു­ക്കി­വി­ടെ നല്ല വി­മര്‍ശ­കരോ മാ­ധ്യ­മ­പ്ര­വര്‍ത്ത­കരോ ഇല്ല. സി­നി­മ­യില്‍ പ­ണ­മുണ്ട്. പ­ണ­ത്തി­ന്റെ പി­ന്നാ­ലെ പോ­കാ­നാ­ണ് എല്ലാ­വര്‍ക്കും താല്‍­പ­ര്യം.

നല്ല നാ­ട­ക­കൃ­ത്തു­ക്ക­ളെ­ക്കു­റി­ച്ച് അ­ന്വേ­ഷിക്കാനോ അവ­രെ ക­ണ്ടെ­ത്തി പ്രൊ­ത്സാ­ഹി­പ്പിക്കാ­നോ ഒ­രു മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനും ത­യ്യാ­റാ­വു­ന്നില്ല. എ­ന്നെ സം­ബ­ന്ധി­ച്ച് മാ­ധ്യ­മ­ങ്ങള്‍ ഇ­പ്പോള്‍ എ­ന്നെ പ­രി­ഗ­ണി­ക്കുന്ന­ത് സ­ന്തോ­ഷി­പ്പി­ക്കു­ക­യോ, ഞാന്‍ വലി­യ ആ­ളാ­യി എന്ന തോ­ന്ന­ലു­ണ്ടാ­ക്കു­കയോ ചെ­യ്യു­ന്നില്ല. മാ­ധ്യ­മ­ങ്ങള്‍ എ­ന്നെ എങ്ങ­നെ ചി­ത്രീ­ക­രി­ക്കു­ന്നു­വെ­ന്ന­തി­നെ­ക്കു­റി­ച്ച് ഞാന്‍ ആ­ശ­ങ്ക­പ്പെ­ടു­ന്ന­തേ­യില്ല.

ഈ പ്ര­ശ­സ്­തി എ­ന്റെ അ­ടു­ത്ത പ്രോ­ജ­ക്ടി­ന് ഗു­ണ­ക­ര­മാ­കു­മെ­ന്ന­തൊ­ഴി­ച്ചാല്‍ യാ­തൊ­രു പ്രാ­ധാ­ന്യവും ഇ­തി­ന് നല്‍­കു­ന്നില്ല. അല്ലാ­തെ നാ­ട്ടു­കാര്‍ കാ­ണു­മ്പോള്‍ ചി­രി­ക്കു­മല്ലോ മാ­ധ്യ­മ­ങ്ങ­ളില്‍ ഫോ­ട്ടോ­വ­രു­മെല്ലോ എ­ന്നൊ­ക്കെ ഓര്‍­ത്ത് മ­തി­മ­റ­ന്നി­ട്ടില്ല.

സി­നി­മ­യില്‍ ചെറി­യ ചെറി­യ വേ­ഷ­ങ്ങള്‍ ചെ­യ്­തി­ട്ടു­ണ്ട­ല്ലോ. അ­ഭി­ന­യ­ത്തില്‍ കൂ­ടു­തല്‍ ശ്ര­ദ്ധ നല്‍കുമോ?

അ­ഭിന­യം എ­നി­ക്കി­ഷ്ട­മാണ്. എ­ന്റെ ചി­ല സു­ഹൃ­ത്തു­ക്കള്‍ നിര്‍­ബ­ന്ധി­ച്ച­പ്പോള്‍ ചെറി­യ ചെറി­യ വേ­ഷ­ങ്ങള്‍ ചെ­യ്­തി­ട്ടു­ണ്ട്. എ­നി­ക്ക് പാ­ക­മാ­യ നല്ല റോ­ളു­കള്‍ ല­ഭി­ച്ചാല്‍ ഇ­നിയും അ­ഭി­ന­യി­ക്കും. പി­ന്നെ ഞാന്‍ സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­ങ്ങ­ളിലും അ­ഭി­ന­യി­ക്കും. അ­ത്ത­ര­ത്തി­ലു­ള്ള ചിത്രം അ­ടു­ത്തു­ത­ന്നെ­യു­ണ്ടാ­വും. ഞാന്‍ ചെയ്­ത ഡി­സ്­ട്ര­ക്ഷന്‍ എന്ന ഷോ­ട്ട് ഫി­ലി­മി­ലൂ­ടെ ഒ­രേ­സമ­യം മി­ക­ച്ച സം­വി­ധാ­യ­കനും ന­ട­നു­മാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്. നാ­ട­ക­ങ്ങള്‍ ചെ­യ്­തി­രു­ന്ന സ­മയ­ത്ത് ഞാന്‍ അ­ഭി­ന­യ­ത്തില്‍ നിന്നും വി­ട്ടു­നി­ന്നി­ട്ടില്ല. നാട­കം അ­ഭി­നേ­താ­വി­ന്റെ ക­ല­യാ­ണ്. ഞാന്‍ സം­വി­ധാ­നം ചെയ്­ത നാ­ട­ക­ങ്ങ­ളില്‍ അ­ഭി­നേ­താ­വും ഞാന്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ട്.

പുതി­യ പ്രൊ­ജ­ക്ടുകള്‍ ?

പുതി­യ പ­ല പ്രൊ­ജ­ക്ടു­ക­ളു­ടെയും ചര്‍­ച്ച­കള്‍ ന­ട­ക്കു­ന്നു­ണ്ട്. ത­മി­ഴില്‍ നിന്നും എ­നി­ക്കൊ­രു ഓ­ഫര്‍ ല­ഭി­ച്ചി­ട്ടുണ്ട്. ധ­നു­ഷാ­യി­രിക്കും മി­ക്ക­വാറും ആ ചി­ത്ര­ത്തില്‍ നാ­യ­കന്‍. നി­ര­വ­ധി ഭാ­ഷ­ക­ളില്‍ ചെ­യ്യു­ന്ന ഒ­രു ബി­ഗ് ബജ­റ്റ് ചി­ത്ര­മാ­യി­രിക്കും അത്.

 

Malayalam News

Kerala News In English