സുഷിനിത് 'റിയൽ ഫാൻ ബോയ് മൊമന്റ്' ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് പ്രശസ്ത സം​ഗീതജ്ഞൻ
Malayalam Cinema
സുഷിനിത് 'റിയൽ ഫാൻ ബോയ് മൊമന്റ്' ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് പ്രശസ്ത സം​ഗീതജ്ഞൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th August 2025, 7:38 pm

മലയാളത്തിൽ നിലവിലുള്ള സെൻസേഷണൽ മ്യൂസിക് ഡയറക്ടറാണ് സുഷിൻ ശ്യാം. സപ്തമ.ശ്രീ. തസ്കരാഃ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച സുഷിൻ ഇന്ന് മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ട സം​ഗീതസംവിധായകരിൽ ഒരാളാണ്.

ഭീഷ്മ പർവ്വം, കുമ്പളങ്ങി നൈറ്റ്, ഗ്രേറ്റ് ഫാദർ, മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ബോഗെയ്ൻവില്ല എന്നീ ചിത്രങ്ങൾ അവയിൽ ചിലത് മാത്രമാണ്. ഇപ്പോൾ തനിക്കുണ്ടായ ഫാൻ ബോയ് മൊമന്റ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ദി ഗ്രേറ്റ് എ. ആർ. റഹ്‌മാൻ തന്നെ ഫോളോ ചെയ്ത സന്തോഷത്തിലാണ് സുഷിൻ ശ്യാം.

‘ഇതാണ് റിയൽ ഫാൻ ബോയ് മൊമന്റ്’ എന്ന അടിക്കുറിപ്പോടെയാണ് സുഷിൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. അതിനൊപ്പം തന്നെ എ.ആർ. റഹ്‌മാൻ തനിക്ക് അയച്ച മെസേജിനും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.

ഹിന്ദി ചിത്രം രംഗ് ദേ ബസന്തിയിലെ എ.ആർ.റഹ്‌മാന്റെ സൂപ്പർ ഗാനം ‘റൂബറൂ’ എന്ന പാട്ടിൻ്റെ പശ്ചാത്തലത്തിലാണ്. സുഷിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടത്.

കഴിഞ്ഞ വർഷം വിവാഹിതനായ സുഷിൻ ബോഗെയ്ൻവില്ല എന്ന ചിത്രത്തിന് ശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. പിന്നീട് റേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംഗീത ലോകത്തേക്കും ചുവടുവെപ്പ് നടത്തി.

ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് സുഷിൻ. ബാലൻ ദി ബോയ് എന്ന ചിത്രത്തിലാണ് സുഷിൻ അടുത്തതായി സംഗീത സംവിധാനം ചെയ്യുന്നത്. ആവേശത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയും, മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബാലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Sushinit ‘Real Fan Boy Moment’ Follows Famous Musician on Instagram