ആ സീനില്‍ മ്യൂസിക് കൊടുക്കണ്ട എന്ന് ജിത്തു; അതിന്റെ കാരണം എന്നെ അത്ഭുതപ്പെടുത്തി: സുഷിന്‍ ശ്യാം
Malayalam Cinema
ആ സീനില്‍ മ്യൂസിക് കൊടുക്കണ്ട എന്ന് ജിത്തു; അതിന്റെ കാരണം എന്നെ അത്ഭുതപ്പെടുത്തി: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 4:14 pm

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനാണ് സുഷിന്‍ ശ്യം. സപ്തമശ്രീ തസ്‌കരാ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് അന്യഭാഷയിലും ശ്രദ്ധേയനാണ്. ഭീഷ്മ പര്‍വ്വം, ആവേശം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആവേശം സിനിമയിലെ ഒരു രംഗത്തില്‍ താന്‍ മ്യൂസിക് ഉപയോഗിച്ചിരുന്നില്ലെന്ന് ഇപ്പോള്‍ സുഷിന്‍ ശ്യാം പറയുന്നു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആവേശത്തിന്റെ അവസാനം ഫഹദിന്റെ ഒരു ഫുള്‍ സ്വീകന്‍സ് ഉണ്ട്. അതിന് ഞാന്‍ ചെറുതായിട്ട് മ്യൂസിക് ചെയ്തിരുന്നു. ഓള്‍മോസ്റ്റ് ക്ലൈമാക്‌സ് കഴിഞ്ഞ് നില്‍ക്കുന്ന സീനാണ്. എല്ലാത്തിനെയും ഞാന്‍ കൊല്ലാന്‍ പോകുവാണ് എന്ന് പറഞ്ഞ് രംഗ വെട്ടാന്‍ വരുന്നസീന്‍, അതിന് മുമ്പ് ഒരു ഇമോഷണല്‍ സീനുണ്ട്. എനിക്കവിടെ മ്യൂസിക് വേണ്ടെന്നാണ് ജിത്തു പറഞ്ഞത്. കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘അയാള്‍ എന്താണ് ചിന്തിക്കുന്നത് എന്നുള്ളത് എനിക്ക് സജസ്റ്റ് ചെയ്യേണ്ട എന്ന് ജിത്തു പറഞ്ഞു.

ആ രംഗത്തില്‍ ഒരു സാഡ് മ്യൂസിക്കാണ് കൊടുക്കുന്നതെങ്കില്‍ നമ്മള്‍ ഇതൊരു സാഡ് സീനാണെന്ന് ഉറപ്പിക്കുന്നത് പോലെയുണ്ടാകുമെന്നും താന്‍ തീയേറ്ററില്‍ വെച്ച് ഈ സീന്‍ കണ്ടപ്പോള്‍ ആളുകള്‍ ചിരിക്കുന്നതും കരയുന്നതും കണ്ടിരുന്നുവെന്നും സുഷിന്‍ ശ്യാം പറഞ്ഞു.

‘അതുകൊണ്ട് കാണികളാണ് അത് ഇന്റര്‍പ്രെറ്റ് ചെയ്യുന്നത് എങ്ങനെ എടുക്കണമെന്നത്. അത് ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ജിത്തുവില്‍ കണ്ട ഒരു ക്വാളിറ്റിയാണ്. സൈലന്‍സ് കൊടുക്കാം അവിടെ ആളുകള്‍ തീരുമാനിക്കട്ടേ അത് എങ്ങനെയാണ് വേണ്ടതെന്ന്,’സുഷിന്‍ ശ്യാം പറയുന്നു.

ആവേശം

ജിത്തു മാധവ് സംവിധാനം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് തുടങ്ങിയവരും അഭിനയിക്കുന്നു.

Content highlight: Sushin Shyam  says that he did not use music in a scene in the movie aavesham