ഒളിമ്പിക്‌സ്: സുശീല്‍കുമാര്‍ ഇന്ത്യന്‍സംഘത്തിന്റെ പതാകയേന്താന്‍ സാധ്യത
DSport
ഒളിമ്പിക്‌സ്: സുശീല്‍കുമാര്‍ ഇന്ത്യന്‍സംഘത്തിന്റെ പതാകയേന്താന്‍ സാധ്യത
ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2012, 8:00 am

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റിനു ഗുസ്തി താരം സുശീല്‍ കുമാര്‍ നേതൃത്വം നല്‍കിയേക്കും. സുശീലിനു പുറമെ അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), വിജേന്ദര്‍ സിങ് (ബോക്‌സിങ്), ലിയാന്‍ഡര്‍ പെയ്‌സ് (ടെന്നിസ്) എന്നിവരെയാണു പരിഗണിക്കുന്നത്.

ബിന്ദ്രയ്ക്കും വിജേന്ദറിനും തൊട്ടടുത്ത ദിവസങ്ങളില്‍ മല്‍സരമുള്ളതിനാല്‍ ഇവര്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തേക്കില്ല. പെയ്‌സ് മുന്‍പ് നേതൃത്വം നല്‍കിയിട്ടുള്ളതിനാല്‍, ഇക്കുറി സുശീല്‍ ഇന്ത്യന്‍ പതാകയേന്തിയേക്കുമെന്നാണ് അറിയുന്നത്.