ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ മെന്‍ ഇന്‍ ബ്ലൂ 2 -0 ന് വിജയിച്ചു.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ മെന്‍ ഇന്‍ ബ്ലൂ 2 -0 ന് വിജയിച്ചു.
മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 28 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ടീമിന്റെ വിജയം. അതോടെ ഒരു ചരിത്രവും പിറന്നു.
1⃣0⃣0⃣th Men’s T20I at home ✅
Joint-highest successful run-chase ✅A memorable outing for #TeamIndia 🥳
Relive the match highlights ▶️ https://t.co/6447nPZYJX #INDvNZ | @IDFCFIRSTBank pic.twitter.com/RMgKA9ISpe
— BCCI (@BCCI) January 23, 2026
ഈ വിജയം മെന്‍ ഇന്‍ ബ്ലൂവിന്റെ ടി – 20യിലെ ഏറ്റവും ഉയര്‍ന്ന ചെയ്സുകളില്‍ ഒന്നാണിത്. റായ്പൂരിലെ ചെയ്സിന് പുറമെ, 2023ലും ഇന്ത്യ 209 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. അന്ന് ഇന്ത്യയുടെ എതിരാളികള്‍ ഓസ്ട്രേലിയയായിരുന്നു.
ഈ രണ്ട് വിജയങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായ ഒരാളുണ്ട്. മറ്റാരുമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. താരമായിരുന്നു ഈ രണ്ട് ചെയ്‌സിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.

സൂര്യകുമാർ യാദവ്. Photo: BCCI/x.com
അന്ന് ഓസ്ട്രേലിയയ്ക്ക് എതിരെ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ സൂര്യ 42 പന്തില്‍ 80 റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ റായ്പൂരില്‍ മറ്റൊരു എതിരാളികളെയും ചെയ്സ് ചെയ്ത് തോല്‍പ്പിച്ചപ്പോള്‍ താരം വീണ്ടും ഇന്ത്യയുടെ ടോപ് സ്‌കോറായി. താരം ഇത്തവണ 37 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇഷാൻ കിഷൻ. Photo: BCCI/x.com
ഇതുമാത്രമല്ല, വേറെയുമുണ്ട് ഈ രണ്ട് ചെയ്സിനേയും ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍. ഇഷാന്‍ കിഷന്റെ സാന്നിധ്യമാണ് അത്. ഈ രണ്ട് മത്സരങ്ങളിലും കിഷനും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഓസീസിനെതിരെ താരം 39 പന്തില്‍ 58 റണ്‍സാണ് എടുത്തെങ്കിലും റായ്പൂരില്‍ 32 പന്തില്‍ 76 റണ്‍സാണ് സ്‌കോര്‍.
ഇനിയുമുണ്ട് ഈ മത്സരങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍. സൂര്യയും കിഷനും മാത്രമാണ് ഈ രണ്ട് ചെയ്‌സിലും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയവര്‍.
Content Highlight: Suryakumar Yadav and Ishan Kishan are two batters of India’s two highest successful run chase in T20Is