ടി – 20 ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. കുട്ടി ക്രിക്കറ്റില്‍ 9000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിന് എതിരെ നടക്കുന്ന ഒന്നാം ടി – 20 മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം.
ടി – 20 ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. കുട്ടി ക്രിക്കറ്റില്‍ 9000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിന് എതിരെ നടക്കുന്ന ഒന്നാം ടി – 20 മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം.
മത്സരത്തില്‍ സൂര്യ 22 പന്തില്‍ 32 റണ്‍സാണ് എടുത്തത്. ഒരു സിക്സും നാല് ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ബാറ്റിങ്ങിനിടെ 25 റണ്‍സ് ചേര്‍ത്തപ്പോഴാണ് താരം 9000 റണ്‍സ് മാര്‍ക്ക് പിന്നിട്ടത്.
🚨 9000 RUNS FOR SURYAKUMAR YADAV IN T20 🚨
– One of the best in this format. pic.twitter.com/LJYCnnE7y5
— Johns. (@CricCrazyJohns) January 21, 2026
ഇതോടെ ഈ നേട്ടത്തില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും സൂര്യക്ക് സാധിച്ചു. വിരാട് കോഹ്ലി (13543), രോഹിത് ശര്‍മ (12248), ശിഖര്‍ ധവാന്‍ (9797) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. സൂര്യക്ക് നിലവില്‍ 9007 റണ്‍സാണുള്ളത്.
അതേസമയം, മത്സരത്തില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യ ആര്‍ വിക്കറ്റിന് 187 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത റിങ്കു സിങ്ങും ഒരു പന്തില്‍ ഒരു റണ്ണെടുത്ത അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

അഭിഷേക് ശര്‍മ. Photo: Johns/x.com
ഇന്ത്യയ്ക്ക് സൂര്യക്ക് പുറമെ, അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. അഭിഷേക് 35 പന്തില്‍ 84 റണ്‍സെടുത്തപ്പോള്‍ ഹര്‍ദിക് 16 പന്തില്‍ 25 റണ്‍സും എടുത്തു. മറ്റുള്ളവര്‍ ചെറിയ സ്‌കോറില്‍ പുറത്താവുകയായിരുന്നു.
കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം മിച്ചല്‍ സാന്റ്‌നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Suryakumar Yadav became fourth Indian to complete 9000 runs in T20 cricket