ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിജില്‍ സര്‍വെ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിജില്‍ സര്‍വെ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി.
സര്‍വെ തുടരണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മസ്ജിദ് അധികൃതരുടെ ഹരജി ഹൈക്കോടതി തള്ളി.
സംഭല്‍ ജില്ല കോടതിയില്‍ നിലനില്‍ക്കുന്ന കേസിലെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംഭല്‍ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയാണ് സിവില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നെന്ന് അവകാശപ്പെട്ട് ചിലര്‍ പ്രാദേശിക കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സംഭല്‍ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്.
2024 നവംബര്‍ 24ന് കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയതോടെ സംഭലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സര്‍വേക്കെതിരെ ജുമാ മസ്ജിദ് മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍ പോയെങ്കിലും സുപ്രീം കോടതി അവരോട് ഹൈക്കോടതിയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിക്ഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് കോടതിയെ സമീപിച്ചത്.
Content Highlight: Survey to continue at Sambhal Shahi Mosque: Allahabad High Court