ശൂര്‍പ്പണഖായണം
Daily News
ശൂര്‍പ്പണഖായണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2015, 8:30 am

ദീര്‍ഘ കാലത്തെ സമര പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്ന ഇടം വരെയെത്തിയത്. ഇപ്പോള്‍ നേരിടുന്നതോ അതിലേറെയോ ആയ എതിര്‍പ്പുകള്‍ നേരിട്ട് കൊണ്ട്. എന്നാല്‍ ചരിത്രത്തില്‍ ഓരോ കാലഘട്ടത്തില്‍ പുരോഗമനപരമായി നാം തോല്‍പ്പിച്ചോടിച്ച നിരവധി സാമൂഹികമായ അനീതിക്കളെയും വീണ്ടും അവതരിപ്പിക്കുക എന്നത് ഒരു അജണ്ട തന്നെയാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത്.


soorpanakhayanam2

mariya-rose


ഒപ്പിനിയന്‍: മരിയ റോസ്


“ആരും ഇന്നോളം  ഇത്തരം കരുമം ചെയ്തിട്ടില്യ. ഇന്റെ കാനകത്തില് ഒരാണും ഒരു പെണ്ണിനോടും ഈ കൊട്മ കാട്ടീട്ടില്യ. പെണ്ണ് കാമം കൊണ്ടുലര്‍ന്ന് വരുമ്പോ ആവതില്ലെങ്കില്‍ ഒടപ്പെറന്നോള്‍ക്ക് ചേര്‍ന്ന വാക്ക് പറഞ്ഞ് വേറൊരിടം ചൂണ്ടി വിടും.  തായ്‌മേനി തരിശാക്കാന്‍ രാവണപ്പെരുമാള് വാളെടുത്തിട്ടില്യ. പെണ്ണിന്റെ വടിവും കൊളോം കെട്ത്തി ഇന്റെ കുലത്തിലാരും വീരനായിട്ടില്യ.”

എലയ്ന്‍ ഷോവാള്‍ട്ടര്‍ എന്ന സ്ത്രീപക്ഷ ചിന്തക സ്ത്രീപക്ഷ രചനകളുടെ മൂന്ന് ഘട്ടങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സ്ത്രീകള്‍ പുരുഷ നാമങ്ങള്‍ ഉപയോഗിച്ച് രചനകള്‍ നടത്തിയിരുന്ന FEMININE STAGE എന്ന ആദ്യഘട്ടം.  പുരുഷാധിപത്യ സമൂഹത്തില്‍ തങ്ങളുടെ രചനകള്‍ അവഗണിക്കപ്പെടാതിരിക്കാന്‍  വേണ്ടിയായിരുന്നു അത്. ജോര്‍ജ് എലിയറ്റ്, എമിലി ബ്രോണ്ടേ തുടങ്ങിയവരെല്ലാം അങ്ങനെ പുരുഷനാമങ്ങളില്‍ എഴുതിയവരാണ്. പുരുഷന്‍ കൈയാളിയിരുന്ന ബൗദ്ധിക ഇടങ്ങളില്‍ സ്വയം അടയാളപ്പെടുത്താനുള്ള ശ്രമമായി ഈ ഘട്ടത്തെ വിലയിരുത്താം.

surpanakhaFEMINIST PHASE എന്ന രണ്ടാം ഘട്ടത്തില്‍ സ്ത്രീ രചയിതാക്കള്‍ രചനകളില്‍ സമൂഹത്തിലെ പുരുഷാധിപത്യപരമായ സമീപനങ്ങളെ തുറന്ന് എതിര്‍ക്കാനും സ്വന്തം അവകാശങ്ങള്‍ ക്ലെയിം ചെയ്യാനും തുടങ്ങിയ കാലഘട്ടമാണ്.  എന്നാല്‍ FEMALE PHASE എന്ന മൂന്നാം ഘട്ടത്തില്‍ എതിര്‍പ്പ് എന്നതില്‍ ഉപരി സ്ത്രീയനുഭവങ്ങളുടെ ആവിഷ്‌കരണത്തിലേയ്ക്ക് കടക്കുകയായിരുന്നു.

തെളിയിക്കാവുന്ന ചരിത്ര വസ്തുതകളാണ് ഇത്. ദീര്‍ഘ കാലത്തെ സമര പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്ന ഇടം വരെയെത്തിയത്. ഇപ്പോള്‍ നേരിടുന്നതോ അതിലേറെയോ ആയ എതിര്‍പ്പുകള്‍ നേരിട്ട് കൊണ്ട്. എന്നാല്‍ ചരിത്രത്തില്‍ ഓരോ കാലഘട്ടത്തില്‍ പുരോഗമനപരമായി നാം തോല്‍പ്പിച്ചോടിച്ച നിരവധി സാമൂഹികമായ അനീതിക്കളെയും വീണ്ടും അവതരിപ്പിക്കുക എന്നത് ഒരു അജണ്ട തന്നെയാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത്.

ചരിത്രാരംഭം മുതല്‍ എഴുതപ്പെട്ട രചനകളെല്ലാം സ്ത്രീപക്ഷത്ത് നിന്ന് പുനര്‍വായിക്കാനും അവയില്‍ ഗൂഡമായും അല്ലാതെയും  നിറച്ച പുരുഷാധിപത്യപരമായ അധികാരപ്രയോഗത്തെ പുറത്ത് കൊണ്ട് വരാനും സ്ത്രീപക്ഷ സാഹിത്യ വിമര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്.  രാമായണവും മഹാഭാരതവും പോലെയുള്ള ഇതിഹാസ രചനകളെല്ലാം അവയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയെയും വെളിച്ചപ്പെടുത്തുന്ന വായനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മലയാളത്തില്‍ സാറാ ജോസഫ്, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരുടെ രചനകള്‍ ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. സീതയെ മുന്‍ നിര്‍ത്തിയെഴുതിയ അശോക, ശൂര്‍പ്പണഖ കേന്ദ്ര കഥാപാത്രമായി വരുന്ന തായ്കുലം എന്നിവ അവയില്‍ ചിലതാണ്.


ഇന്നലത്തെ പത്രത്തില്‍ രാമായണമാസത്തോട് അനുബന്ധിച്ച് വീണ്ടും ശൂര്‍പ്പണഖയുടെ കഥ കേള്‍ക്കാനിടയായി. സത്യത്തില്‍ ഇപ്പോള്‍ അതികാലത്തിരുന്ന് പത്രത്തില്‍ ഇത് വായിക്കുമ്പോള്‍ ചരിത്രം ഇത്രയും കാലം നടത്തിയ വിപ്ലവങ്ങള്‍ എല്ലാം പാഴായിപ്പോയതായി എനിക്ക് തോന്നുന്നു. കഥകള്‍ ഇരിക്കട്ടെ, പുതിയ കാലവുമായി ബന്ധപ്പെടുത്തി അവ വായിക്കുന്നത് കേള്‍ക്കുമ്പോഴാണ് ശരിക്കും അതിന്റെ “ഐറണി” എനിക്ക് അനുഭവപ്പെടുന്നത്.


surpanakha.2

പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് മറുപടിയായി അടുത്ത തലമുറയെ പാലൂട്ടാനുള്ള മുലകള്‍ ചേദിച്ച അന്യായത്തിനെതിരെയുള്ള ശൂര്‍പ്പണഖയുടെ രോഷമാണ് തായ്കുലം എന്ന കഥ. ശൂര്‍പ്പണഖ പറയുന്നു:

“ആരും ഇന്നോളം  ഇത്തരം കരുമം ചെയ്തിട്ടില്യ. ഇന്റെ കാനകത്തില് ഒരാണും ഒരു പെണ്ണിനോടും ഈ കൊട്മ കാട്ടീട്ടില്യ. പെണ്ണ് കാമം കൊണ്ടുലര്‍ന്ന് വരുമ്പോ ആവതില്ലെങ്കില്‍ ഒടപ്പെറന്നോള്‍ക്ക് ചേര്‍ന്ന വാക്ക് പറഞ്ഞ് വേറൊരിടം ചൂണ്ടി വിടും.  തായ്‌മേനി തരിശാക്കാന്‍ രാവണപ്പെരുമാള് വാളെടുത്തിട്ടില്യ. പെണ്ണിന്റെ വടിവും കൊളോം കെട്ത്തി ഇന്റെ കുലത്തിലാരും വീരനായിട്ടില്യ”.

ശൂര്‍പ്പണഖ സംസാരിക്കുന്ന ഭാഷയും ഈ വായനയില്‍ തികച്ചും പ്രധാനമാണ്. ആര്യവര്‍ഗം ദ്രാവിഡ വര്‍ഗത്തോട് ചെയ്ത കൊടുമകളുടെ ചരിത്രം ആ ഭാഷയിലുണ്ട്. എന്നാല്‍ ആര്യ പുരുഷന്‍ ആര്യ സ്ത്രീയെ അഗ്‌നിയില്‍ ചാടാനിടയാക്കിയത് അറിയുമ്പോള്‍ ശൂര്‍പ്പണഖ അത്ഭുതപ്പെടുകയും പിന്നീട് പൊട്ടിച്ചിരിച്ചു പോവുകയും ചെയ്യുന്നു. ആര്യവര്‍ഗമായാലെന്ത് ദ്രാവിഡ വര്‍ഗമായാലെന്ത് സ്ത്രീയോട് അവന്റെ സമീപനം ഒന്ന് തന്നെ. ഈ നിരീക്ഷണം ഇന്നത്തെ മതത്തെ മുന്‍ നിര്‍ത്തിയും നടത്താം .

ഇന്നലത്തെ പത്രത്തില്‍ രാമായണമാസത്തോട് അനുബന്ധിച്ച് വീണ്ടും ശൂര്‍പ്പണഖയുടെ കഥ കേള്‍ക്കാനിടയായി. സത്യത്തില്‍ ഇപ്പോള്‍ അതികാലത്തിരുന്ന് പത്രത്തില്‍ ഇത് വായിക്കുമ്പോള്‍ ചരിത്രം ഇത്രയും കാലം നടത്തിയ വിപ്ലവങ്ങള്‍ എല്ലാം പാഴായിപ്പോയതായി എനിക്ക് തോന്നുന്നു. കഥകള്‍ ഇരിക്കട്ടെ, പുതിയ കാലവുമായി ബന്ധപ്പെടുത്തി അവ വായിക്കുന്നത് കേള്‍ക്കുമ്പോഴാണ് ശരിക്കും അതിന്റെ “ഐറണി” എനിക്ക് അനുഭവപ്പെടുന്നത്.


ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉദാഹരണം മുന്നില്‍ വച്ച് കൊണ്ട് രാമായണത്തിലെ ശൂര്‍പ്പണഖാകാണ്ഡം പറയുമ്പോള്‍ എനിക്ക് വിപരീതയുക്തിയാണ് അനുഭവപ്പെടുന്നത്. കാമം കൊണ്ട് കടന്നു കയറുന്ന സ്ത്രീകളെക്കുറിച്ച്  മാന്യന്‍മാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യമല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. സ്വന്തം യാത്ര സ്വതന്ത്രമായി നടത്തുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും അവരുടെ കുടല്‍മാല വരെ വലിച്ചു പുറത്തിടപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യം നില നില്‍ക്കുന്ന രാജ്യമാണിത്.


sara-joseph

സ്വതന്ത്രമായി സഞ്ചരിക്കാന്‍ ശ്രമിക്കുന്ന, സ്വന്തം ഐഡന്റ്റിറ്റി ക്ലെയിം ചെയ്യാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ അക്രമം നേരിടുന്ന ഈ കാലത്ത് കാമാര്‍ത്തരായ സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെ WARN ചെയ്യുന്നതിലെയ്ക്കുള്ള ഐറണിയിലേയ്ക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. വായിക്കുക:

“ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ് എന്നും പഠിപ്പുള്ളവരുടെ സമൂഹമാണെന്നും പരിഷ്‌കൃത ലോകമാനെന്നുമൊക്കെ വിചാരിച്ച് വഴിനടക്കാനിറങ്ങുന്ന മാന്യന്‍മാരും കരുതിയിരിക്കണം. കാമവെറി മൂത്ത് തക്കം പാര്‍ത്തിരിക്കുന്ന ചിലരുണ്ട്. അവര്‍ നല്ല വേഷം ധരിച്ച് ചുണ്ടിലൊരു ചിരിയുമായി വന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രലോഭിപ്പിച്ച് മാന്യന്‍മാരെയും തന്റെ വഴിക്കാക്കിയെന്നിരിക്കും”

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉദാഹരണം മുന്നില്‍ വച്ച് കൊണ്ട് രാമായണത്തിലെ ശൂര്‍പ്പണഖാകാണ്ഡം പറയുമ്പോള്‍ എനിക്ക് വിപരീതയുക്തിയാണ് അനുഭവപ്പെടുന്നത്. കാമം കൊണ്ട് കടന്നു കയറുന്ന സ്ത്രീകളെക്കുറിച്ച്  മാന്യന്‍മാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യമല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. സ്വന്തം യാത്ര സ്വതന്ത്രമായി നടത്തുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും അവരുടെ കുടല്‍മാല വരെ വലിച്ചു പുറത്തിടപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യം നില നില്‍ക്കുന്ന രാജ്യമാണിത്.

ജോലി കഴിഞ്ഞു മടങ്ങുന്ന യുവതി ട്രെയിനില്‍ നിന്ന് വലിച്ചെറിയപ്പെടുകയും അവര്‍ തലയ്ക്കടിച്ച് കൊല്ലപ്പെടുകയും അവരുടെ നിലവിളികള്‍ കേള്‍ക്കപ്പെടാതിരിക്കുകയും കുറ്റകൃത്യം ചെയ്തവന്‍ സര്‍ക്കാര്‍ ചെലവില്‍ സുഖവാസം ചെയ്യുകയും ചെയ്യുന്ന സമകാലികതയാണ് നമ്മുടേത്. എങ്കിലും ഈ ഇരുപത്തിയോന്നാം നൂറ്റാണ്ടില്‍ മാന്യന്‍മാരേ, നിങ്ങള്‍ കരുതിയിരിക്കുക, നിങ്ങള്‍ക്ക് ചുറ്റും കാമാര്‍ത്തരായ സ്ത്രീകളുണ്ട്. തീര്‍ച്ചയായും രാമായണം ഓണറബിള്‍ തന്നെ.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന് ശൂര്‍പ്പണഖയുടെ കഥയുടെ സമകാലിക പ്രസക്തിയെക്കുറിച്ച് ഉപദേശം കൈക്കൊള്ളുന്ന ജനതയുള്ളപ്പോള്‍ നമ്മള്‍ കാലാകാലങ്ങളായി  കൊന്നും ചത്തും നരകിച്ചും നടത്തിയ പോരാട്ടങ്ങള്‍, വായനകള്‍ , പുനര്‍വായനകള്‍ എല്ലാമെല്ലാം വെറും ജലരേഖകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാകുന്നു.


surpanakha4
ലേഖനം തുടരുന്നു: “പക്ഷെ ഇങ്ങനെ വരുന്നവരെ (കാമാര്‍ത്തരായ സ്ത്രീകള്‍) എന്ത് ചെയ്യണമെന്ന് യുഗങ്ങള്‍ക്ക് മുന്‍പേ രാമായണം നമ്മോട് പറയുന്നുണ്ട്.” തുടര്‍ന്ന് നമ്മള്‍ക്ക് സുപരിചിതമായ കഥയാണ്. ഞാന്‍ ഉറ്റു നോക്കുന്നത് ലക്ഷ്മണന്‍ ആ കൃത്യം ചെയ്യുന്ന നിമിഷത്തിലെയ്ക്കാണ്. “ലക്ഷ്മണന്‍ പിന്നൊന്നും ചിന്തിച്ചില്ല വാളെടുത്ത് വേണ്ടതെല്ലാം അരിഞ്ഞു വീഴ്ത്തി”

newsTO CONCLUDE, ലേഖനം തുടരുന്നു:

എന്നാല്‍ ഇന്നുമുണ്ട് ശൂര്‍പ്പണഖമാര്‍. മാന്യന്‍മാരെപ്പോലും വീഴ്ത്തി കാമവെറി തീര്‍ക്കാന്‍ തക്കം പാര്‍ത്ത് നടക്കുന്നവര്‍. നല്ലവരായ സ്ത്രീകള്‍ക്ക് പോലും നാണക്കേടുണ്ടാക്കുന്നവര്‍. അവരെ എന്ത് ചെയ്യണമെന്ന് ലക്ഷ്മണനിലൂടെ പറഞ്ഞു തരികയാണ് മാമുനി.

അതാണ് കാമാര്‍ത്തരായ സ്ത്രീകള്‍ക്കുള്ള ശിക്ഷ!!  ഇത് പോലെ ഒരു കുറ്റവാളി പറഞ്ഞാണ് അറിഞ്ഞത് രാത്രികാലങ്ങളില്‍ വീട്ടില്‍ അടങ്ങിയിരിക്കാതെ കാമുകനോടൊപ്പം കറങ്ങാനിറങ്ങുന്ന “കാമാര്‍ത്തരായ” സ്ത്രീകള്‍ക്കുള്ള ശിക്ഷ.  ഇത് പോലെ ചുവരെഴുത്തുകള്‍ക്ക് ചുവട്ടില്‍ പ്രതികരിക്കാനെത്തുന്ന ആണ്‍കൂട്ടത്തിന്റെ പുലഭ്യങ്ങളില്‍ നിന്നാണ് ഞാനറിഞ്ഞിട്ടുള്ളത് കാമാര്‍ത്തരായ സ്ത്രീകള്‍ക്കുള്ള ശിക്ഷ !!! ഇത് പോലെ ബാല്യം വിടും മുന്‍പ് മുതിരാന്‍ വിധിക്കപ്പെട്ട നമ്മുടെ ഒരു പാട് പെണ്‍കുഞ്ഞുങ്ങള്‍ക്കും കൊടുത്തിട്ടുണ്ട് കാമാര്‍ത്തരായ സ്ത്രീകള്‍ക്കുള്ള ശിക്ഷ !!!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന് ശൂര്‍പ്പണഖയുടെ കഥയുടെ സമകാലിക പ്രസക്തിയെക്കുറിച്ച് ഉപദേശം കൈക്കൊള്ളുന്ന ജനതയുള്ളപ്പോള്‍ നമ്മള്‍ കാലാകാലങ്ങളായി  കൊന്നും ചത്തും നരകിച്ചും നടത്തിയ പോരാട്ടങ്ങള്‍, വായനകള്‍ , പുനര്‍വായനകള്‍ എല്ലാമെല്ലാം വെറും ജലരേഖകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാകുന്നു.

എങ്കിലും എല്ലാ പുരുഷേതിഹാസങ്ങളും തികച്ചും ഓണറബിള്‍ തന്നെ.