1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു.
നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്. മുമ്പ് വില്ലന്‍ വേഷങ്ങള്‍ ചെയ്തതിന് ശേഷം പുറത്ത് പോകുമ്പോള്‍ ആളുകള്‍ എങ്ങനെയാണ് പ്രതികരിക്കാറുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുരേഷ് കൃഷ്ണ.
ഇതൊക്കെ അഭിനയമാണെന്നും അത് തന്റെ പ്രൊഫഷനാണെന്നും അറിയുന്ന ആളുകളാണ് ചുറ്റുമുള്ളതെന്നാണ് നടന്‍ പറയുന്നത്. എങ്കിലും മഞ്ഞുപോലൊരു പെണ്‍കുട്ടി പോലുള്ള സിനിമകള്‍ കണ്ട് അത് എന്തിനാണ് ചെയ്തതെന്ന് ചോദിച്ചവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
‘ഇതൊക്കെ ആക്ടിങ്ങാണെന്നും അത് നമ്മുടെ പ്രൊഫഷനാണെന്നും അറിയുന്ന ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ വളരെ അപൂര്‍വം ചില സിനിമകള്‍ കണ്ടിട്ട് ആളുകള്‍ നിങ്ങള്‍ എന്തിനാണ് അത് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമ അത്തരത്തിലുള്ളതായിരുന്നു. അതുപോലെയുള്ള സിനിമകള്‍ വരുന്ന സമയത്ത് കുറച്ച് പേരൊക്കെ ‘അത് ചെയ്യേണ്ടിയിരുന്നില്ല. എന്ത് മോശം വേഷമാണ്’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.
നേരിട്ട് കാണുന്ന സമയത്ത് അടുത്ത് വന്നിട്ട് പറയുന്ന കാര്യമാണ് അത്. എന്ത് മോശം വേഷമാണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാവാറുണ്ട്. അല്ലാതെയുള്ള അനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna Talks About Manjupoloru Penkutti Movie