ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
D' Election 2019
വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കും
ന്യൂസ് ഡെസ്‌ക്
Friday 15th March 2019 9:41pm

കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കും. പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും സുരേഷ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ദേശീയ പാത ബൈപ്പാസിനെതിരായി കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒരു കൂട്ടം കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ മുന്‍ നിര നേതാവാണ് സുരേഷ് കീഴാറ്റൂര്‍.

വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറിയതോടെയാണ് സുരേഷ് കീഴാറ്റൂറിന്റെ നേതൃത്വത്തില്‍ വയല്‍കിളികള്‍ സമരം ആരംഭിച്ചത്.

Read Also : വാരാണസിയില്‍ ഞാന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ മോദി എന്റെ സഹോദരങ്ങളുടെ കാലു കഴുകുന്നത് നിങ്ങള്‍ക്ക് കാണാം; ചന്ദ്രശേഖര്‍ ആസാദ്

അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ‘വയല്‍ക്കിളി’ ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല.

Advertisement