'കണ്ണ് തുറക്കാതെ രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തി, തിരുവമ്പാടി ക്ഷേത്രത്തിലെത്തും വരെ കണ്ണ് തുറന്നില്ല': സുരേഷ് ഗോപി
D' Election 2019
'കണ്ണ് തുറക്കാതെ രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തി, തിരുവമ്പാടി ക്ഷേത്രത്തിലെത്തും വരെ കണ്ണ് തുറന്നില്ല': സുരേഷ് ഗോപി
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 3:16 pm

തൃശൂര്‍: വിഷു ദിവസമായ ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി കണി കാണുന്നത് വരെ കണ്ണ് തുറന്നില്ലെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.

വീട്ടില്‍ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി പോയി കണി കാണുന്നതായിരുന്നു തന്റെ ശീലം. പക്ഷെ തെരഞ്ഞെടുപ്പ് പ്രചാരണമായതിനാല്‍ വീട്ടിലെത്താനായില്ല. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ നിന്ന് കണി നിശ്ചയിച്ച തിരുവമ്പാടി ക്ഷേത്രത്തിലെത്തും വരെ കണ്ണ് തുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിനു വേണ്ടി തന്റെ ‘ഹൃദയക്കണ്ണ്’ സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.