'നീ എന്റെ മോനാണെന്നൊരു സംശയം നിനക്കുമുണ്ടോ?; പാപ്പനിലെ സീൻ ഏറ്റെടുത്ത് പ്രേക്ഷകർ
Entertainment news
'നീ എന്റെ മോനാണെന്നൊരു സംശയം നിനക്കുമുണ്ടോ?; പാപ്പനിലെ സീൻ ഏറ്റെടുത്ത് പ്രേക്ഷകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd August 2022, 10:11 pm

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ അച്ഛനും മകനും ഒരുമിച്ചെത്തിയ ചിത്രത്തിലെ രസകരമായ സീന്‍ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

‘ജീവിതത്തിലെ പോലെ ചിത്രത്തിലെ അച്ഛന്‍ മകന്‍ കോംബോയും അടിപൊളി’ എന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.

ആദ്യ മൂന്ന് ദിവസം കൊണ്ടുതന്നെ പാപ്പന്‍ 10 കോടിയില്‍ ഏറെയാണ് നേടിയാത്. സിനിമക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നാലെ ചിത്രത്തിന് മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം വന്‍ തുകയ്ക്ക് വിറ്റുപോയതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എന്റര്‍ടൈന്‍മെന്റ് ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച ട്വീറ്റ് പങ്കുവെച്ചത്. പാപ്പന്റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യു.എഫ്.ഒ മൂവീസ് സ്വന്തമാക്കിയെന്നായിരുന്നു ട്വീറ്റ്.

സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സുരേഷ് ഗോപിയ്ക്ക്പുറമെ നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ

Content Highlight: Suresh gopi shares scene with gokul suresh from movie pappan