കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമക്ക് പ്രദര്‍ശന അനുമതിയില്ല; പേരിലെ ജാനകി മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്
Film News
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമക്ക് പ്രദര്‍ശന അനുമതിയില്ല; പേരിലെ ജാനകി മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 9:41 pm

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശന അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരിലെ ജാനകി മാറ്റണമെന്നാണ് നിര്‍ദേശം.

നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിര്‍ദേശം നിരസിച്ചതോടെ ചിത്രത്തിന്റെ പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 27നായിരുന്നു ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

സിനിമയുടെ റിലീസ് 27ന് ഉണ്ടാകില്ലെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്ക് പുറമെ അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍ തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്.

Content Highlight: Suresh Gopi’s Janaki Vs State Of Kerala Movie Not Allowed To Be Screened; Censor Board Asks To Change Janaki In Name