എഡിറ്റര്‍
എഡിറ്റര്‍
നികുതിവെട്ടിപ്പില്‍ കുടുങ്ങി സുരേഷ് ഗോപി എം.പിയും; സര്‍ക്കാരിന് നഷ്ടമാക്കിയത് 17 ലക്ഷം രൂപ
എഡിറ്റര്‍
Tuesday 31st October 2017 10:31am

 

തിരുവനന്തപുരം: നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് ഇതുവഴി സുരേഷ് ഗോപി നഷ്ടം വരുത്തിയിരിക്കുന്നത്. പുതുച്ചേരിയിലെ താമസിക്കുന്ന ആളുടെ വിലാസമാണ് രജിസ്‌ട്രേഷനായി നല്‍കിയിരിക്കുന്നത്.

വ്യാജവിലാസം നല്‍കിയാണ് ജനപ്രതിനിധി കൂടിയായ താരം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്‌ലാറ്റില്‍ താമസക്കാര്‍ പറഞ്ഞു.


Also Read: ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്റെ ഐ ഫോണ്‍ കാണാതായി


നേരത്തെ സിനിമാതാരങ്ങളായ ഫഹദ് ഫാസിലും അമലപോളും സമാന രീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇരുവരും വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു വാര്‍ത്ത.

പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം.

1300 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യുകയും കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisement