തിരുവനന്തപുരം: വൃദ്ധയ്ക്ക് കൈ കൊടുത്തതിന് ശേഷം കൈകഴുകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെ.എസ്.കെയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക്മുറി ചടങ്ങിലാണ് സംഭവം.
തിരുവനന്തപുരം: വൃദ്ധയ്ക്ക് കൈ കൊടുത്തതിന് ശേഷം കൈകഴുകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെ.എസ്.കെയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക്മുറി ചടങ്ങിലാണ് സംഭവം.
പിന്നാലെ കേന്ദ്രമന്ത്രിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ ഇങ്ങനെ പെരുമാറിയാല്‍ അദ്ദേഹം ബാക്കിയുള്ള ആളുകളെ ഏത് രീതിയിലാകും പരിഗണിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്.
എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ കൊവിഡിനെ മുന്‍നിര്‍ത്തിയുള്ള വിശദീകരണമാണ് കേന്ദ്രമന്ത്രി നടത്തിയത്. നിലവിളിക്ക് കൊളുത്തുന്നതിന് മുമ്പും കേക്ക് മുറിക്കുന്നതിന് മുമ്പും കൈ കഴുകി ശുദ്ധമാക്കിയെന്നത് കൊണ്ട് ആര്‍ക്കും ഒരു ദോഷവുമില്ലല്ലോ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്.
‘കൊവിഡിന്റെ സമയത്ത് കൈ കൊടുക്കരുതെന്നും ഹഗ് ചെയ്യരുതെന്നുമാണ് പറഞ്ഞത്. അത് ബയോളജിക്കല്‍ നീഡാണെങ്കില്‍ നമ്മളതിന് വഴങ്ങും. പക്ഷെ സ്പിരിച്വല്‍ നീഡാണെങ്കില്‍ വഴങ്ങില്ല. അത് ഒരുതരം മുനവെപ്പാണ്. അത് തെറ്റാണ്,’ സുരേഷ് ഗോപി പറഞ്ഞു.
ജെ.എസ്.കെ സിനിമയുടെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് ഈ വിശദീകരണം നല്‍കിയത്. താന്‍ കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് കേക്ക് മുറിച്ചതെന്നും മുമ്പ് ഗരുഡന്‍, പാപ്പന്‍ എന്നീ സിനിമകളുടെ പ്രൊമോഷന് വേണ്ടി വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വേണ്ടി വന്നപ്പോള്‍ ഞാന്‍ തന്നെയാണ് മുഴുവന്‍ കേക്കും മുറിച്ച് എല്ലാവര്‍ക്കും കൊടുത്തത്. അപ്പോള്‍ എന്റെ കയ്യുടെ വൃത്തി ഞാന്‍ നിശ്ചയിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ തിരിച്ച് പറയില്ലേ.
അയാള്‍ വഴിയെ വന്നവര്‍ക്കെല്ലാം കൈ കൊടുത്തു. അവരുടെ കയ്യില്‍ എന്തൊക്കെയാണെന്ന് അറിയില്ലല്ലോ. അതും വെച്ചിട്ടാണ് അയാള്‍ എല്ലാവര്‍ക്കും കേക്ക് എടുത്ത് കൊടുത്തത്. അങ്ങനെയല്ലേ എല്ലാവരും പറയുക. ഞാന്‍ അത്രമാത്രമാണ് ചെയ്തത്. ഞാന്‍ കൈ തന്ന ആളിന്റെ കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi criticized for washing his hands after shaking hands with an elderly woman