എഡിറ്റര്‍
എഡിറ്റര്‍
‘ആരാണ് ഹെഡ്‌ലി…’; ചാനല്‍ അവതാരകയുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി സുരേന്ദ്രന്‍, വീഡിയോ
എഡിറ്റര്‍
Thursday 5th October 2017 8:27am

 

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച് തുടങ്ങിയ സി.പി.ഐ.എം -ബി.ജെ.പി നേതാക്കളുടെ വാക്‌പോരാട്ടത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചക്കിടെ അവതാരകയുടെ ചോദ്യത്തിനുമുന്നില്‍ ഉത്തരം മുട്ടി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മനോരമ ന്യൂസില്‍ ഇന്നലെ നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചക്കിടെ അവതാരക ഷാനി പ്രഭാകറിന്റെ ചോദ്യത്തിനു മുന്നിലാണ് സുരേന്ദ്രന്‍ ഉത്തരം കിട്ടാതെ പതറിയത്.

കുമ്മനം രാജശേഖരന്‍ എഴുതിയ ലേഖനത്തിന്റെ വസ്തുതയെക്കുറിച്ച് ഷാനി ആരാഞ്ഞപ്പോഴായിരുന്നു സംഭവം. ജനരക്ഷായാത്രയെക്കുറിച്ച് വിശദീകരിച്ച് കുമ്മനം എഴുതിയ ലേഖനത്തില്‍ ലവ് ജിഹാദ് കേസില്‍ കേരള ഹൈക്കോടതിയെ അടക്കം ഇസ്‌ലാമിക തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരള സര്‍ക്കാര്‍ മൗനം പാലിച്ചു എന്ന പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ വസ്തുതയെക്കുറിച്ച ചോദിച്ചപ്പോഴുള്ള ഉത്തരത്തിനിടെയായിരുന്നു സുരേന്ദ്രന് അബദ്ധം പറ്റിയത്.


Also Read: നോട്ടുനിരോധനത്തിന് അധികസമയം പണിയെടുത്ത ബാങ്ക് ജീവനക്കാര്‍ക്ക് കൂലി നല്‍കിയില്ല; ജീവനക്കാര്‍ സമരത്തിലേക്ക്


ഇസ്രത്ത് ജഹാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്  തീവ്രവാദിയാണെന്നും ഇത് ആദ്യം പറഞ്ഞത്  കോള്‍മാന്‍ ഹെഡ്‌ലിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ആരാണ്  ഹെഡ്‌ലി, ഇസ്രത്ത് ജഹാന്‍ കേസുമായി എന്താണ് ഇയാള്‍ക്ക് ബന്ധമെന്ന് ചോദിച്ചതോടെ കെ. സുരേന്ദ്രന്‍ പതറി. പിന്നെ അവതാരകയോട് നിങ്ങള്‍ പറയൂ ആരാണ് ഹെഡ്‌ലിയെന്നായി സുരേന്ദ്രന്‍. നിങ്ങള്‍ ആടിനെ പട്ടിയാക്കരുതെന്ന് പറഞ്ഞ് ഷാനിയുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ ഹെഡലി അമേരിക്കയിലെ ജയിലിലാണിപ്പോഴുള്ളത്. അതേ സമയം ജനരക്ഷായാത്രയോടനുബന്ധിച്ച് ബി.ജെ.പി- സി.പി.ഐ.എം വാക്‌പോര് മൂര്‍ച്ഛിക്കുകയാണ്. കേരളം ആശുപത്രികളുടെ കാര്യത്തില്‍ യു.പിയെ മാതൃകയാക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും മറുപടിയുമായി രംഗത്തെത്തിയിരുന്നു.

വീഡിയോ

 

Advertisement