വലിയൊരു സ്വപ്‌നമായ സുരക്ഷിത ഭവനം പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാനായി ചിലര്‍ ശ്രമിക്കുന്നതായി നടന്‍ ദിലീപ്.
നിസ്സഹായരും,നിരാലംമ്പരുമായവര്‍ക്ക് തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ പദ്ധതി.
എന്നാല്‍ കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ് ഈ പദ്ധതിയില്‍ വീടുവാങ്ങി തരാമെന്നു പറഞ്ഞ് അപേക്ഷാഫീസ് എന്നപേരില്‍ പലരില്‍ നിന്നുമായ് പണപ്പിരിവു നടത്തുന്നു എന്ന കാര്യമാണ് അറിയാന്‍ കഴിഞ്ഞത്.
ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം, ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ആരും അപേക്ഷാഫീസ് നല്‍കേണ്ടതില്ല എന്ന കാര്യം എല്ലാവരേയും അറിയിക്കുകയാണെന്നും ദിലീപ് പറയുന്നു.
ഈ പദ്ധതിയുടെ പേരില്‍ യാതൊരുവിധ പിരിവുനടത്താനും ഞങ്ങള്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങളും, പൊതു പ്രവര്‍ത്തകരും,മാധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇനിയും ഇത്തരം കള്ളത്തരങ്ങള്‍ ശ്രദ്ധയില്‍ പ്പെടുന്നവര്‍ തൊട്ടടുത്ത പോലീസ്റ്റേഷനുകളിലൊ,താഴെകാണുന്ന “സുരക്ഷിതഭവനം ” പദ്ധതിപ്രവര്‍ത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടണമെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
