പൃഥ്വി പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിച്ചത് കുറച്ച് സങ്കടം തന്നെയാണ്, അദ്ദേഹത്തിന് എല്ലാവരെയും കല്യാണം കഴിക്കാന്‍ കഴിയില്ലല്ലോ: സുപ്രിയ മേനോന്‍
Entertainment news
പൃഥ്വി പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിച്ചത് കുറച്ച് സങ്കടം തന്നെയാണ്, അദ്ദേഹത്തിന് എല്ലാവരെയും കല്യാണം കഴിക്കാന്‍ കഴിയില്ലല്ലോ: സുപ്രിയ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th January 2023, 9:22 pm

 

പൃഥ്വിരാജ് കല്യാണം കഴിക്കാന്‍ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ കുറേ പെണ്‍കുട്ടികളുടെ ഹൃദയം വേദനിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്ന് സുപ്രിയ മേനോന്‍. സ്‌ക്രീനില്‍ കാണുന്ന നടനെ മാത്രമാണ് എല്ലാവര്‍ക്കും അറിയുകയെന്നും നേരിട്ടുള്ള പൃഥ്വിരാജിനെ ഏറ്റവും കൂടുതല്‍ അറിയുന്നത് തനിക്ക് മാത്രമാണെന്നും സുപ്രിയ പറഞ്ഞു.

പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിച്ചത് കുറച്ച് സങ്കടം തന്നെയാണെന്നും പക്ഷെ എല്ലാവരെയും അദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോയെന്നും സുപ്രിയ പറഞ്ഞു. നേരിട്ടുള്ള പൃഥ്വിരാജ് എങ്ങനെയാണെന്ന് അറിയാതെയാണ് അവര്‍ ആരാധിക്കുന്നതെന്നും സുപ്രിയ പറഞ്ഞു. ധന്യ വര്‍മക്ക് ഒപ്പമുള്ള അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പൃഥ്വിയെ ഞാന്‍ കല്യാണം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ രണ്ടുമൂന്ന് പേര് പറഞ്ഞിരുന്നു അവര്‍ ചാവാന്‍ പോവുകയാണെന്ന്. അയ്യോ അങ്ങനെ ഒന്നും നടക്കല്ലെയെന്ന് ഞാന്‍ പറഞ്ഞിരുന്നു. നല്ല ദിവസമായിട്ട് അങ്ങനെ എന്തെങ്കിലും നടന്നാല്‍ നമ്മള്‍ അപശകുനമായിട്ടല്ലെ വിചാരിക്കുക.

അദ്ദേഹത്തിനോട് അത്രക്കും ആരാധനയുള്ള രണ്ടുമൂന്ന് പേര് പറഞ്ഞതൊക്കെ ഞാന്‍ കേട്ടിരുന്നു. സ്‌ക്രീനില്‍ കാണുന്ന പൃഥ്വിവിനോടല്ലെ എല്ലാവര്‍ക്കും സ്‌നേഹം. നേരിട്ടുള്ള പൃഥ്വിവിയെ എത്രപേര്‍ക്ക് അറിയാമായിരിക്കും. ക്ലോസ്ഫാമിലി, ഫ്രണ്ട്‌സിന് മാത്രമെ അദ്ദേഹത്തെക്കുറിച്ച് അറിയുകയുള്ളു.

പക്ഷെ ഏറ്റവും കൂടുതല്‍ പൃഥ്വിയെ അറിയുന്നത് എനിക്കായിരിക്കും. നാല് വര്‍ഷമായിട്ട് ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ എല്ലാത്തിനെക്കുറിച്ചും സംസാരിക്കും ഒരേ ബുക്കുകള്‍ വായിക്കും എന്നിട്ട് അതിനെക്കുറിച്ച് സംസാരിക്കും.

ഞാന്‍ ഒരിക്കലും ഏത് സിനിമയാണ് ചെയ്യുന്നത്, അതിന്റെ കഥയെന്താണ്, സ്‌ക്രിപ്റ്റ് എന്താണ് എന്നൊന്നും ചോദിച്ചില്ല. ചിലപ്പോള്‍ അതൊക്കെ എന്നോട് പറയും. അല്ലെങ്കില്‍ ഞാന്‍ ഒരു റിപ്പോര്‍ട്ട് ചെയ്തു, ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു, എന്താണ് തോന്നിയത് എന്നൊക്കെയായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്.

ഇത്രയും പെണ്‍കുട്ടികളുടെ ഹൃദയം വേദനിപ്പിച്ചത് കുറച്ച് സങ്കടം തന്നെയാണ്. പക്ഷെ എല്ലാവരെയും കല്യാണം കഴിക്കാന്‍ പറ്റില്ലാലോ. ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് സ്‌ക്രിനിലെ കഥാപാത്രങ്ങള്‍ കണ്ടിട്ടാണ്. ക്ലാസ്‌മേറ്റ്‌സിലെ സുഖു, സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെ കണ്ടിട്ടാണ് ഇവര്‍ ഇങ്ങനെ സ്‌നേഹിക്കുന്നത്. റിയല്‍ ലൈഫില്‍ പൃഥ്വിരാജ് എങ്ങനെയാണെന്ന് അറിഞ്ഞാല്‍…”(ച്രിരി), സുപ്രിയ പറഞ്ഞു.

content highlight: supriya menon about prithviraj