ന്യൂദല്‍ഹി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്‌ലിം യുവാവിനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ന്യൂദല്‍ഹി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്‌ലിം യുവാവിനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുഹമ്മദ് ഫയാസ് മന്‍സൂരി എന്ന യുവാവിനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. മന്‍സൂരിയുടെ പോസ്റ്റ് ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗം മാത്രമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാപകമായി ഉയര്‍ന്ന വിദ്വേഷപരമായ അഭിപ്രായങ്ങള്‍ വ്യാജ പ്രൊഫൈലുകളില്‍ നിന്നാണെന്ന് മന്‍സൂരിയും ചൂണ്ടിക്കാട്ടി. എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായും യുവാവ് അവകാശപ്പെട്ടു. എന്നാല്‍ മന്‍സൂരിക്കെതിരായ കേസില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയാണ് ചെയ്തത്.
വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. നിലവിലുള്ള നടപടിക്രമങ്ങളെ സ്വാധീനിക്കുന്ന യാത്രയൊരു ഇടപെടലിനും കോടതി തയ്യാറല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ബാബരി പുനര്‍നിര്‍മിക്കപ്പെടുമെന്ന പോസ്റ്റില്‍ 2020ലാണ് യുവാവിനെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി പൊലീസിന്റേതായിരുന്നു നടപടി. തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി പോലെ ബാബരി മസ്ജിദ് ഒരു ദിവസം പുനര്‍നിര്‍മിക്കപ്പെടുമെന്നായിരുന്നു യുവാവിന്റെ പോസ്റ്റ്.
വിവാദ പോസ്റ്റില്‍ ഐ.പി.സി സെക്ഷന്‍ 153 എ (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 295 എ (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പിന്നീട് ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) അനുസരിച്ചുള്ള വകുപ്പുകളും യുവാവിനുമേല്‍ ചുമത്തി. എന്നാല്‍ 2021ല്‍ അലഹബാദ് ഹൈക്കോടതി ഈ നടപടി റദ്ദാക്കിയിരുന്നു.
Content Highlight: Supreme Court rejects plea to quash case against youth for FB post saying Babri Masjid will be rebuilt